21 - 04 - 2026 YouTube
ആഗോള മലയാളി സമൂഹത്തിന് ഈ യുഗാന്തകാലത്ത് ലഭിക്കുന്ന ദൈവീക വരദാനമാണ് മനോവ ബൈബിള്‍! ഇങ്ങനെ പറയാന്‍ വ്യക്തമായ കാരണങ്ങളുണ്ട്. ആ കാരണങ്ങളാണ് ഈ ലേഖനത്തിലൂടെ പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. അതുകൊണ്ടുതന്നെ, ഈ ലേഖനം അതീവ പ്രാധാന്യമുള്ളതാണ്. ജീവന്റെയും മരണത്തിന്റെയും ഇടയിലൂടെയുള്ള യാത്രയിലാണ് താന്‍ എന്ന ബോദ്ധ്യത്തിലേക്ക് ഓരോ ആത്മീയ മനുഷ്യനും വളരുകയും, യേഹ്ശുവായെ സംബന്ധിക്കുന്ന യഥാര്‍ത്ഥ അറിവില്‍ പൂര്‍ണ്ണത പ്രാപിക്കുകയും ചെയ്യുന്നില്ലെങ്കില്‍, ഇനിയൊരവസരം ആര്‍ക്കും ലഭിക്കണമെന്നില്ല. യേഹ്ശുവായെ സംബന്ധിക്കുന്ന യഥാര്‍ത്ഥ അറിവ് ഒരുവന് ലഭിക്കുന്നത് പ്രധാനമായും ബൈബിളില്‍ അവന്‍ നടത്തുന്ന പഠനത്തിലൂടെയാണ്. എന്നാല്‍, യേഹ്ശുവായെ അവന്‍ ആയിരിക്കുന്ന അവസ്ഥയില്‍ വെളിപ്പെടുത്തുന്ന ബൈബിള്‍ പരിഭാഷകള്‍ ഒന്നുംതന്നെ മലയാളത്തില്‍ ലഭ്യമായിരുന്നില്ല എന്നതാണ് ഭയാനകമായ യാഥാര്‍ത്ഥ്യം. ഇവിടെയാണ് മനോവ ബൈബിള്‍ ദൈവത്തിന്റെ യുഗാന്ത സമ്മാനമാകുന്നത്! എന്തെന്നാല്‍, നശിപ്പിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ സത്യങ്ങളുടെ വീണ്ടെടുപ്പാണ് മനോവ ബൈബിള്‍!
ദൈവത്താല്‍ സ്ഥാപിതമായത് എന്തെങ്കിലും തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പുനരുദ്ധരിക്കപ്പെടണം. എന്നാല്‍, തകര്‍ക്കപ്പെടേണ്ടവയാണ് തകര്‍ക്കപ്പെട്ടതെങ്കില്‍, അവ പുനരുദ്ധരിക്കാന്‍ ആരും ശ്രമിക്കരുത്. എന്തെന്നാല്‍, അവ തകര്‍ക്കപ്പെട്ടത് ദൈവഹിതപ്രകാരമാണ്! ഈ പ്രവചനം ശ്രദ്ധിക്കുക: “പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും വേണ്ടി ഇന്നിതാ, ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു”(യിരെമിയാഹ്: 1; 10). ഇടിച്ചുതകര്‍ക്കേണ്ടതിനെ ഇടിച്ചുതകര്‍ക്കാനും പിഴുതെറിയേണ്ടതിനെ പിഴുതെറിയാനും നശിപ്പിക്കേണ്ടതിനെ നശിപ്പിക്കാനും തകിടം മറിക്കേണ്ടതിനെ തകിടം മറിക്കാനും പണിതുയര്‍ത്തേണ്ടതിനെ പണിതുയര്‍ത്താനും നട്ടുവളര്‍ത്തേണ്ടതിനെ നട്ടുവളര്‍ത്താനുമാണ് പ്രവാചകന്‍ വിളിക്കപ്പെടുന്നതും അയയ്ക്കപ്പെടുന്നതും. അപ്പസ്തോലിക ദൗത്യവും വ്യത്യസ്തമായിരുന്നില്ല. അതിനാല്‍ത്തന്നെ, നശിപ്പിക്കപ്പെട്ടത് പുനരുദ്ധരിക്കപ്പെടുക എന്നത് ഈ യുഗാന്തകാലത്തിന്റെ അനിവാര്യതയാണ്.
യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “അവന്‍ പറഞ്ഞു: യേലിയാഹ് വന്ന് എല്ലാം പുനഃസ്ഥാപിക്കുകതന്നെ ചെയ്യും”(മത്തായി: 17; 11). യേലിയാഹ് വന്ന് എല്ലാം പുനഃസ്ഥാപിക്കുമെന്ന് പ്രവാചക ലിഖിതങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് യേഹ്ശുവാ അസന്ദിഗ്ദമായി പ്രഖ്യാപിച്ചത്. അവന്റെ പ്രഖ്യാപനങ്ങള്‍ നടപ്പാകാതിരിക്കില്ല. അതെ, നശിപ്പിക്കപ്പെട്ടതെല്ലാം പുനഃസ്ഥാപിക്കുന്നതിനാണ് യേലിയാഹും മോശയും വരുന്നത്. നശിപ്പിക്കപ്പെട്ടതെല്ലാം പുനഃസ്ഥാപിക്കപ്പെടുമ്പോള്‍, അതില്‍ പ്രധാനപ്പെട്ടത് ബൈബിളാണ്! പരിഭാഷയിലൂടെ മലിനമാക്കപ്പെട്ട ബൈബിള്‍ അതിന്റെ തനിമയിലേക്ക് തിരികെക്കൊണ്ടുവരണം. ദൈവത്തിന്റെ വചനം സ്വര്‍ഗ്ഗത്തില്‍നിന്ന് നല്‍കപ്പെട്ട അതേ തനിമയില്‍ വീണ്ടെടുക്കുക എന്ന ദൗത്യമാണ് മനോവ നിര്‍വ്വഹിച്ചത്. അതായത്, യേലിയാഹിന്റെയും മോശയുടെയും ദൗത്യത്തില്‍ ഒരു സഹകാരിയായി മനോവ വര്‍ത്തിക്കുന്നു.
ഒരു യാഥാര്‍ത്ഥ്യം നാം തിരിച്ചറിയാതെ പോകരുത്. എന്തെന്നാല്‍, സ്വര്‍ഗ്ഗത്തില്‍നിന്ന് നല്‍കപ്പെട്ട അതേ തനിമയില്‍ എല്ലാ ഭാഷക്കാര്‍ക്കും ഗ്രഹിക്കാന്‍ കഴിയുന്നവിധം ദൈവവചനം ലഭ്യമാകുന്ന അവസ്ഥ ഇന്ന് ഇല്ല! ഈ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാകണം. ഇതിന്റെ ഭാഗമായി മലയാള ഭാഷയിലേക്കുള്ള വിവര്‍ത്തനം അതിന്റെ പൂര്‍ണ്ണതയില്‍ നിര്‍വ്വഹിക്കാന്‍ മനോവയെ ദൈവം വഴിനടത്തി. മറ്റ് ഭാഷകളിലേക്കുള്ള വിവര്‍ത്തനവും സമയത്തിന്റെ പൂര്‍ണ്ണതയില്‍ ദൈവം നടത്തുമെന്നതാണ് മനോവയുടെ പ്രത്യാശ! ആകാശത്തിന് കീഴില്‍ മനുഷ്യരുടെയിടയില്‍ രക്ഷയ്ക്കായി നല്‍കപ്പെട്ടിരിക്കുന്ന ഒരേയൊരു പേര് പുനഃസ്ഥാപിക്കപ്പെടാത്തപക്ഷം സകലരും പാപത്തില്‍ മരിക്കുന്ന സാഹചര്യത്തിന് മാറ്റമുണ്ടാകില്ല. ഏകരക്ഷകനായ സത്യദൈവത്തിന്റെ പേര് മാത്രമല്ല, ദൈവത്തെതന്നെയാണ് നിഖ്യാസൂനഹദോസിലെ തീരുമാനപ്രകാരം നീക്കംചെയ്തത്. അത് സംഭവിച്ചത് യിരെമിയാഹിന്റെ പ്രവചനപൂര്‍ത്തീകരണമായാണ്.
യിരെമിയാഹിന്റെ ഈ പ്രവചനം ശ്രദ്ധിക്കുക: “നിങ്ങള്‍ കടന്ന് കിത്തിം ദ്വീപുകളില്‍ പോയി നോക്കൂ; ആളയച്ച് കേദാര്‍ദേശത്ത് അന്വേഷിക്കൂ, ഇതുപോലെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കൂ. ഏതെങ്കിലും ജനത തങ്ങളുടെ ദൈവങ്ങളെ മാറിയിട്ടുണ്ടോ, അവ വ്യാജദൈവങ്ങളായിരുന്നെങ്കില്‍ത്തന്നെ? എന്നാല്‍, എന്റെ ജനം വ്യര്‍ത്ഥതയ്ക്കുവേണ്ടി തങ്ങളുടെ മഹത്വം കൈവെടിഞ്ഞിരിക്കുന്നു. ആകാശങ്ങളേ, ഭയന്ന് നടുങ്ങുവിന്‍, സംഭ്രമിക്കുവിന്‍, ഞെട്ടിവിറയ്ക്കുവിന്‍ - യാഹ്‌വെ അരുളിച്ചെയ്യുന്നു. എന്തെന്നാല്‍, എന്റെ ജനം രണ്ട് തിന്മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയും ചെയ്തു”(യിരെമിയാഹ്: 2; 10-13). ഈ പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണ് നിഖ്യാസൂനഹദോസില്‍ നടന്നത്. പേര് മാത്രമല്ല, യിരെമിയാഹിന്റെ പ്രവചനത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് പേരിന്റെ ഉടമയായ സത്യദൈവത്തെതന്നെ അവര്‍ മാറ്റി. എന്നാല്‍, യേഹ്ശുവായുടെ പ്രത്യാഗമനത്തിന് മുന്‍പ് എല്ലാം പുനഃസ്ഥാപിക്കപ്പെടുമ്പോള്‍, യേഹ്ശുവായും പുനഃസ്ഥാപിക്കപ്പെടും.
ഈ സത്യങ്ങളെല്ലാം തുടര്‍ന്നുള്ള വിവരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോശയും യേലിയാഹും വന്ന് സകലതും പുനഃസ്ഥാപിക്കുമ്പോള്‍, അതിന്റെ ഭാഗമാകാന്‍ മനോവ ഇപ്പോള്‍ത്തന്നെ ഒരുങ്ങിക്കഴിഞ്ഞു. സത്യദൈവത്തിന്റെ പേര് ആദ്യമായി ലോകത്തിന് വെളിപ്പെടുത്തിയത് മോശയിലൂടെയാണെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ, രക്ഷാകരമായ ആ പേര് പുനഃസ്ഥാപിക്കപ്പെടുമ്പോഴും മോശയുടെ സാന്നിദ്ധ്യം പ്രധാനമാണ്. ഈ പശ്ചാത്തലത്തിലാണ് മനോവ ബൈബിളിന്റെ സവിശേഷതകള്‍ പ്രസക്തമാകുന്നത്. ആയതിനാല്‍, മനോവ ബൈബിളിന്റെ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് ഇവിടെ വ്യക്തമാക്കുകയാണ്.
മനോവ ബൈബിളിന്റെ സവിശേഷതകള്‍!
ഏറ്റവുമധികം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള ഗ്രന്ഥമാണ് ബൈബിള്‍. ഒട്ടുമിക്ക ഭാഷകളിലും ഒന്നിലധികം പരിഭാഷകള്‍ ഉണ്ടെന്നത് ബൈബിളിന്റെ മാത്രം പ്രത്യേകതയാണ്. മലയാളഭാഷയില്‍ത്തന്നെ വിവിധ പരിഭാഷകള്‍ നിലവിലുണ്ട്. എന്നാല്‍, മൂലഗ്രന്ഥത്തോട് നീതിപുലര്‍ത്തുന്നതില്‍ പരാജയപ്പെട്ട പരിഭാഷകളാണ് ഇവയില്‍ ബഹുഭൂരിപക്ഷവും. തെറ്റായ പദപ്രയോഗങ്ങളിലൂടെ യഥാര്‍ത്ഥ ആശയം തമസ്കരിക്കപ്പെടുകയും വിജാതീയത ശ്ലാഘിക്കപ്പെടുകയും ചെയ്യുന്ന ദുഃസ്ഥിതിപോലും സംജാതമായി. അതുകൊണ്ടുതന്നെ, ആത്മീയബോദ്ധ്യത്തില്‍ അപകടകരമായ മലിനത കലര്‍ന്നു. പരിഭാഷകളിലെ അതിഗുരുതരമായ മറ്റൊരു പിഴവാണ് ദൈവത്തിന്റെ പേര് മാറ്റിയത്. സകല തലമുറകളും ഈ പേരില്‍ എന്നെ അനുസ്മരിക്കണം എന്ന കല്പനയോടെ ദൈവം പ്രഖ്യാപിച്ച പേര് മാറ്റിയത് ദൈവത്തോടുള്ള വെല്ലുവിളിയായി പരിഗണിക്കപ്പെടും.
ദൈവം പ്രഖ്യാപിച്ച പേര് എന്താണെന്ന് നോക്കുക: “അവന്‍ വീണ്ടും അരുളിച്ചെയ്തു: യിസ്രായേല്‍ മക്കളോട് നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ പേര്. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും - സര്‍വ്വ തലമുറകളിലൂടെയും - ഈ പേരില്‍ ഞാന്‍ അനുസ്മരിക്കപ്പെടണം”(പുറപ്പാട്: 3; 15). ദൈവത്തിന്റെ പേര് മാറ്റാന്‍ മനുഷ്യര്‍ക്ക് അനുവാദമുണ്ടോ?
ദൈവത്തിന്റെ പേര് മാറ്റാന്‍ മനുഷ്യര്‍ക്കോ ദൈവദൂതന്മാര്‍ക്കോ അനുവാദമില്ലെന്ന് മാത്രമല്ല, അത് ന്യായീകരിക്കാനാവാത്ത കുറ്റകൃത്യമാണ്. എന്തെന്നാല്‍, ഒരു മനുഷ്യന്റെ പേരില്‍ മാറ്റംവരുത്താന്‍ മറ്റൊരു മനുഷ്യന് അവകാശമില്ല. മനുഷ്യന്റെ പേര് മാറ്റാന്‍പോലും മറ്റാര്‍ക്കും അവകാശമോ അനുവാദമോ ഇല്ലെന്നിരിക്കെ, ദൈവത്തിന്റെ പേര് മാറ്റിയെങ്കില്‍ അത് ചെയ്തത് സാത്താനാണ്. ബൈബിള്‍ പരിഭാഷകളില്‍ സാത്താന്റെ കൈകടത്തലുണ്ടായി എന്നതിന്റെ വ്യക്തമായ തെളിവാണിത്. എന്നാല്‍, ദൈവത്തിന്റെ പേര് മാറ്റിയതിനെ ന്യായീകരിച്ചുകൊണ്ട് പരിഭാഷകര്‍ ചില വരട്ടുവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മാറ്റമല്ല നടന്നതെന്നും പരിഭാഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഇവര്‍ വാദിക്കുന്നു. പേരുകള്‍ പരിഭാഷപ്പെടുത്താന്‍ പാടില്ലെന്ന ലോകനിയമംപോലും തങ്ങള്‍ക്കെതിരാണെന്ന് ചിന്തിക്കാതെയാണ് ഇവര്‍ കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിക്കുന്നത്. മാത്രവുമല്ല, ദൈവത്തിന്റെ പേര് നീക്കംചെയ്യപ്പെട്ടതിന് പിന്നിലെ കാരണം പരിഭാഷയാണ് എന്ന ഇവരുടെ വാദവും നിലനില്‍ക്കുന്നതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്തെന്നാല്‍, അര്‍ത്ഥം മാറാതെ ഭാഷ മാറ്റുന്നതിനെയാണ് പരിഭാഷ എന്ന് പറയുന്നത്. എന്നാല്‍, പേരിന്റെ കാര്യത്തില്‍ അര്‍ത്ഥം നിലനിര്‍ത്തിക്കൊണ്ടുള്ള പരിഭാഷപോലും അനുവദനീയമല്ല!
ഒരുവനും ഇന്നോളം തന്റെ പേര് പരിഭാഷപ്പെടുത്തുക എന്ന സാഹസത്തിന് മുതിര്‍ന്നിട്ടില്ല എന്ന സത്യം നാം തിരിച്ചറിയണം! അതുപോലെതന്നെ, യേഹ്ശുവാ എന്ന പേരും ആരും പരിഭാഷപ്പെടുത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ‘യാഹ്‌വെ’ എന്ന പേരിന്റെ അര്‍ത്ഥം ‘ഞാന്‍ ആകുന്നു’ എന്നാണ്! ‘യാഹ്‌വെ’ എന്ന പേരിന് പകരമായി സ്വീകരിച്ചിട്ടുള്ള ഏതെങ്കിലും പേരുകള്‍ക്ക് ‘ഞാന്‍ ആകുന്നു’ എന്ന അര്‍ത്ഥമുണ്ടെന്ന് പറയാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ യേഹ്ശുവാ എന്ന പേരിന് എന്താണ് സംഭവിച്ചത്? ഈ ചോദ്യത്തിനുള്ള ഉത്തരം പറയുന്നതിന് മുന്‍പ് മറ്റുചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്.
രക്ഷകനായി മനുഷ്യാവതാരം നടത്തിയപ്പോഴാണ് യാഹ്‌വെ തന്റെ പേരിന്റെ പൂര്‍ണ്ണരൂപം മനുഷ്യര്‍ക്ക് വെളിപ്പെടുത്തിയത്. ‘ഞാന്‍ ആകുന്നു രക്ഷകന്‍’ അഥവാ ‘ഞാന്‍ രക്ഷകന്‍ ആകുന്നു’ എന്ന അര്‍ത്ഥമുള്ള യേഹ്ശുവാ എന്നതാണ് ദൈവത്തിന്റെ പേരിന്റെ പൂര്‍ണ്ണരൂപം! ഈ അര്‍ത്ഥമുള്ള ഏതെങ്കിലും പേര് ‘യേഹ്ശുവാ’ എന്ന പേരിന് പകരമായി സ്വീകരിച്ച പേരുകളിലുണ്ടോ? ഇല്ലെന്ന് മാത്രമല്ല, പേരില്‍ യാതൊരു മാറ്റവും വരുത്താന്‍ പാടില്ല എന്ന നിയമവും ഇവിടെ ലംഘിച്ചിരിക്കുന്നു. ഇവിടെയാണ് മറ്റൊരു കൗശലം നാം തിരിച്ചറിയേണ്ടത്. എന്തെന്നാല്‍, A.D 1524 -ല്‍ മാത്രം സൃഷ്ടിക്കപ്പെട്ട ‘ജീസസ്’ (Jesus) എന്ന പേര് ബൈബിളില്‍ എങ്ങനെ കടന്നുകൂടി എന്നറിയുമ്പോള്‍ സാത്താന്റെ കൗശലം മറനീക്കി പുറത്തുവരും.
‘J’ എന്ന അക്ഷരം ലാറ്റിന്‍ ലിപിയില്‍ നിലവില്‍വന്നത് A.D 1524 - ല്‍ ആണ്. ഈ അക്ഷരം നിലവില്‍വന്നതോടെ, ‘I, Y’ എന്നീ അക്ഷരങ്ങളില്‍ ആരംഭിക്കുന്ന വാക്കുകളില്‍ ‘J’ എന്ന അക്ഷരം സ്ഥാനംപിടിച്ചു. അതായത്, ‘J’ എന്ന അക്ഷരത്തിന്റെ വരവോടെ ‘I, Y’ എന്നീ അക്ഷരങ്ങള്‍ ഉപയോഗിച്ചിരുന്നിടത്തെല്ലാം ‘J’ എന്ന അക്ഷരം മാറ്റിപ്രതിഷ്ഠിക്കപ്പെട്ടു! അങ്ങനെയാണ് യോസെഫ് എന്ന പേര് ജോസഫ് എന്നായത്. യാക്കോബും യെരുശലെമും മാത്രമല്ല, ‘I, Y’ എന്നീ അക്ഷരങ്ങളില്‍ ആരംഭിക്കുന്ന പേരുകളെല്ലാം A.D 1524 - നുശേഷം പരിഷ്കരിക്കപ്പെട്ടു! അതായത്, A.D 1524 -ന് മുന്‍പ് ‘ജീസസ്’ എന്ന പേരോ ജീസസിന്റെ അനുബന്ധപേരുകളോ ഉണ്ടായിരുന്നില്ല! ‘ജീസസ്’ എന്നത് യേഹ്ശുവാ അല്ല എന്ന സത്യംകൂടി നാം അറിഞ്ഞിരിക്കണം. അങ്ങനെയെങ്കില്‍ ആരാണ് ജീസസ്? യേഹ്ശുവാ എന്ന പേരിന് എന്ത് സംഭവിച്ചു? യേഹ്ശുവാ എന്ന പേരിന് എന്ത് സംഭവിച്ചുവെന്ന് വിശദമാക്കണമെങ്കില്‍, 'ജെ' (J) എന്ന ലാറ്റിന്‍ അക്ഷരത്തിന്റെ ചരിത്രം ഹ്രസ്വമായെങ്കിലും വിവരിക്കേണ്ടതുണ്ട്.
'ജെ' (J) എന്ന അക്ഷരം ലാറ്റിന്‍ അക്ഷരമാലയില്‍ അവസാനമായി ചേര്‍ത്ത അക്ഷരങ്ങളില്‍ ഒന്നാണ്. ഈ അക്ഷരം എന്നുമുതലാണ് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് വ്യക്തമായി പറയാന്‍ കഴിയില്ല. കാരണം 'J' എന്നത് 'I' എന്ന അക്ഷരത്തില്‍ നിന്ന് രൂപം കൊണ്ടതാണ്. എന്നിരുന്നാലും ‘Y’ എന്ന അക്ഷരത്തിന് പകരമായും 'J' എന്ന അക്ഷരം വ്യാപകമായി ഉപയോഗിക്കാറുണ്ട്. ചരിത്രം ഇങ്ങനെ സംഗ്രഹിക്കാം:
* പുരാതന ലാറ്റിനില്‍ 'J' ഉണ്ടായിരുന്നില്ല: പുരാതന റോമന്‍ ലാറ്റിന്‍ അക്ഷരമാലയില്‍ 'I' എന്ന അക്ഷരം സ്വരം (vowel) ആയും വ്യഞ്ജനം (consonant) ആയും ഉപയോഗിച്ചിരുന്നു. 'യ' എന്ന ഉച്ചാരണമുള്ള വ്യഞ്ജനാക്ഷരത്തെയും 'I' കൊണ്ട് അടയാളപ്പെടുത്തിയിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും.
* 16-ആം നൂറ്റാണ്ടില്‍ ഒരു വ്യത്യാസം വരുന്നു: 1524-ല്‍ ഇറ്റാലിയന്‍ വ്യാകരണ പണ്ഡിതനായ ജിയാന്‍ ജോര്‍ജിയോ ട്രിസ്സിനോ (Gian Giorgio Trissino) ആണ് 'I' യെയും 'J' യെയും രണ്ട് വ്യത്യസ്ത അക്ഷരങ്ങളായി കണക്കാക്കണമെന്ന് ആദ്യമായി നിര്‍ദ്ദേശിച്ചത്. 'J' യെ വ്യഞ്ജനാക്ഷരമായി (ഇംഗ്ലീഷിലെ 'ജ' എന്ന ശബ്ദത്തിന് സമാനം) വേര്‍തിരിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ആ ശ്രമം 'Y' എന്ന അക്ഷരത്തിലേക്കും കടന്നുകയറി!
* 17-ആം നൂറ്റാണ്ടില്‍ പ്രചാരത്തില്‍: 'J' ഒരു പ്രത്യേക അക്ഷരമായി കൂടുതലായി ഉപയോഗിച്ച് തുടങ്ങിയത് 17-ആം നൂറ്റാണ്ടിലാണ്, പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷയില്‍. 1629-ല്‍ പുറത്തിറങ്ങിയ കിംഗ് ജെയിംസ് ബൈബിളിന്റെ കാംബ്രിഡ്ജ് പതിപ്പാണ് 'J' ഒരു പ്രത്യേക അക്ഷരമായി അച്ചടിച്ച ആദ്യത്തെ ആധുനിക ഇംഗ്ലീഷ് പാഠങ്ങളില്‍ ഒന്ന്. അതുവരെ "Iesus" (Jesus) എന്നും "Yoseph" (Joseph) എന്നുമായിരുന്നു എഴുതിയിരുന്നത്.
* ലാറ്റിന്‍ ഭാഷയില്‍ 'J' യുടെ അംഗീകാരം: റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ലാറ്റിന്‍ ഭാഷയുടെ സംരക്ഷകരായി മാറിയ റോമന്‍ കത്തോലിക്കാ സഭ 1978-ല്‍ 'J' എന്ന അക്ഷരത്തെ ലാറ്റിന്‍ അക്ഷരമാലയിലേക്ക് ഔദ്യോഗികമായി ചേര്‍ത്തുവെന്ന് ചില സ്രോതസ്സുകള്‍ പറയുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ തന്റെ പേര് ലാറ്റിനില്‍ 'J' ഉപയോഗിച്ച് എഴുതണമെന്ന് നിര്‍ബന്ധിച്ചതിനാലായിരുന്നു ഇത്. ചുരുക്കത്തില്‍, 'J' എന്ന അക്ഷരം പ്രത്യേകമായി ഒരു രൂപം സ്വീകരിച്ച് ഉപയോഗത്തില്‍ വരാന്‍ തുടങ്ങിയത് 16-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും, ഇംഗ്ലീഷ് പോലുള്ള ഭാഷകളില്‍ അത് വ്യാപകമായി അംഗീകരിക്കപ്പെട്ടത് 17-ആം നൂറ്റാണ്ടിലുമാണ്. ലാറ്റിന്‍ അക്ഷരമാലയില്‍ അത് പിന്നീട്, 20-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ഔദ്യോഗികമായി കൂട്ടിച്ചേര്‍ത്തത്. ഇതാണ് ‘J’ എന്ന അക്ഷരത്തിന്റെ ഹ്രസ്വമായ ഉദ്ഭവചരിത്രം!
‘യേഹ്ശുവാ’ എന്ന പേരിന് എന്ത് സംഭവിച്ചുവെന്ന് ഇനിയാണ് നാം മനസ്സിലാക്കാന്‍ പോകുന്നത്. A.D 1524 - ല്‍ ‘J’ എന്ന അക്ഷരം ഉണ്ടാകുന്നതുവരെ ജീസസിന്റെ (JESUS) പേര് ‘യീസുസ്’ (IESUS) എന്നായിരുന്നു. എന്നാല്‍, ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിഗണിച്ചാല്‍, കിംഗ് ജെയിംസ് ബൈബിള്‍ പുറത്തിറങ്ങിയ 1629-ല്‍ ‘യീസുസ്’ (IESUS) ജീസസ് (JESUS) ആയെന്ന് ഉറപ്പിക്കാം. അതായത്, പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ ‘ജീസസ്’ ആയി മാറിയത് യേഹ്ശുവാ ആയിരുന്നില്ല; മറിച്ച്, ‘യീസുസ്’ ആയിരുന്നു. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, യേഹ്ശുവാ അല്ല ജീസസ്! ‘വാഴ്ത്തപ്പെട്ട സിയൂസ്’ എന്നര്‍ത്ഥമുള്ള ‘യീസുസ്’ ആണ് പതിനേഴാം നൂറ്റാണ്ടില്‍ ‘ജീസസ്’ ആയി മാറിയത്. ഗ്രീക്കുകാരുടെ പ്രധാന ദൈവമായ സൂര്യദൈവമാണ് സിയൂസ്! ‘വാഴ്ത്തപ്പെട്ട സിയൂസ്’ എന്ന അര്‍ത്ഥം വരുന്ന ഗ്രീക്ക് പദം ‘യി-സിയൂസ്’ ആണ്. ഇത് ചേര്‍ത്തുവായിക്കുമ്പോള്‍ ‘യീസുസ്’ (IESUS) ആകും. ‘I’ എന്ന അക്ഷരത്തിന് പകരം ‘J’ എന്ന അക്ഷരം ചേര്‍ത്തപ്പോള്‍ ‘ജീസസ്’ (JESUS) ആയി. ഗ്രീക്കുഭാഷയില്‍ ഇപ്പോഴും ‘യീസുസ്’ തന്നെയാണ്. ഈ വ്യാജദൈവത്തെയാണ് ക്രൈസ്തവരുടെ തലയില്‍ കോണ്‍സ്റ്റന്റൈന്‍ കെട്ടിവച്ചത്.
‘യേശു’ ഉണ്ടായത് എങ്ങനെയാണെന്നുകൂടി ഇനി വെളിപ്പെടുത്താം. ‘ജീസസ്’ ഉണ്ടായതുപോലെ A.D 1524 - നുശേഷം തന്നെയാണ് യേശുവും ഉണ്ടായത്. എന്നാല്‍, കിംഗ് ജെയിംസ് ബൈബിള്‍ പുറത്തിറങ്ങുന്നതിന് മുന്‍പും യൂറോപ്പിന്റെ മറ്റ് പ്രദേശങ്ങളില്‍ ജീവിച്ചിരുന്നവരുടെയിടയില്‍ ‘യീസുസ്’ വിളിക്കപ്പെട്ടിരുന്നത് ‘യേസുസ്’ എന്നായിരുന്നു. 'J' എന്ന അക്ഷരം പേരിനോടൊപ്പം ചേര്‍ത്തപ്പോഴും ഇംഗ്ലീഷുകാര്‍ ഒഴികെയുള്ള യൂറോപ്യരുടെ ഉച്ചാരണത്തില്‍ മാറ്റമുണ്ടായില്ല! ‘യേശു’ കേരളത്തില്‍ എത്തിയതാകട്ടെ, പോര്‍ച്ചുഗീസുകാര്‍ വഴിയാണ്. പോര്‍ച്ചുഗീസുകാര്‍ക്ക് ഇത് എങ്ങനെ കിട്ടിയെന്ന് മനസ്സിലാക്കുമ്പോള്‍ ആരാണ് യേശുവെന്ന് കുറച്ചുകൂടി വ്യക്തമാകും. J-E-S-U-S എന്നീ അക്ഷരങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോള്‍ ഇംഗ്ലീഷില്‍ മാത്രമാണ് ‘ജീസസ്’ എന്ന് ഉച്ചരിക്കുന്നത്. ജര്‍മ്മന്‍, ലാറ്റിന്‍, പോര്‍ച്ചുഗീസ് തുടങ്ങിയ ഒട്ടുമിക്ക യൂറോപ്യന്‍ ഭാഷകളിലും ഉച്ചരിക്കുന്നത് ജേസുസ് എന്നാണ്.
‘J’ എന്ന അക്ഷരത്തിന് പാശ്ചാത്യര്‍ ‘യ’ (Ya) എന്ന ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. അതായത്, ജര്‍മ്മന്‍കാരും പോര്‍ച്ചുഗീസുകാരും അടക്കമുള്ള ഭൂരിപക്ഷം പാശ്ചാത്യരും ഉച്ചരിക്കുന്നത് ‘യേസുസ്’ എന്നാണ്. പോര്‍ച്ചുഗീസുകാരില്‍നിന്നും ഡച്ചുകാരില്‍നിന്നുമാണ് ‘യേസുസ്’ എന്ന പേര് മലയാളികളുടെയിടയില്‍ പ്രചരിക്കപ്പെട്ടതെങ്കിലും, മലയാളികള്‍ക്ക് ‘യേശു’ എന്ന ഉച്ചാരണം ലഭിച്ചത് ഇറ്റാലിയന്‍ മിഷനറിമാരില്‍നിന്നയിരുന്നു. ഇറ്റാലിയന്‍ ഭാഷയില്‍ ‘യീസുസ്’ എന്ന പേരിന്റെ ഉച്ചാരണം ‘ജേസു’ (Gesù) എന്നാണ്. ഗ്രീക്കുകാരുടെ യീസുസിന്റെ വിവിധ ഭാഷകളിലുള്ള ഉച്ചാരണമാണ് ഇവിടെ നാം മനസ്സിലാക്കിയത്. അതായത്, 'J' എന്ന അക്ഷരം വരുന്നതിന് മുന്‍പുതന്നെ യൂറോപ്പില്‍ യേശുവിന്റെ പൂര്‍വ്വരൂപം ഉണ്ടായിരുന്നു! എന്നാല്‍, അത് ഗ്രീക്ക് ദൈവമായ യീസുസിന്റെ ഉച്ചാരണ വ്യത്യാസം മാത്രമാണ്! മുന്‍പ് സൂചിപ്പിച്ചതുപോലെ, ഗ്രീക്കുകാര്‍ ഇപ്പോഴും ‘യീസുസ്’ എന്നുതന്നെ വിളിക്കുന്നു!
‘യീസുസ്’ ആരാണെന്ന് അറിയുമ്പോഴാണ് എത്രത്തോളം വലിയ കെണിയിലാണ് ക്രൈസ്തവര്‍ അകപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുകയുള്ളു. ‘യീസുസ്’ എന്ന പേരിന്റെ അര്‍ത്ഥം വാഴ്ത്തപ്പെട്ട ‘സിയൂസ്’ എന്നാണെന്ന് നാം മുന്‍പ് മനസ്സിലാക്കിയതാണ്. ‘യീ-സിയൂസ്’ എന്നത് ലോപിച്ചാണ് ‘യീസുസ്’ ആയത്. ഗ്രീക്കുകാരുടെ അനേകം മ്ലേച്ഛദൈവങ്ങളില്‍ പ്രധാനിയായ സൂര്യദൈവമാണ് ‘സിയൂസ്’. എല്ലാ ദൈവസങ്കല്പങ്ങളുടെയും മനുഷ്യരുടെയും രാജാവായി സിയൂസിനെ പുരാതന ഗ്രീക്കുകാര്‍ പരിഗണിക്കുന്നു. അതിന് പല കാരണങ്ങള്‍ പറയുന്നുണ്ട്. ഒളിമ്പസ് പര്‍വ്വതത്തിലെ എല്ലാ ദൈവസങ്കല്പങ്ങള്‍ക്കും അധികാരം നല്‍കുന്നത് ‘സിയൂസ്’ ആണെന്ന വിശ്വാസമാണ് ഒരു കാരണം. ആകാശം, ഇടിമിന്നല്‍, കൊടുങ്കാറ്റ് എന്നിവയുടെ ദൈവമാണ് സിയൂസ് എന്ന് ഗ്രീക്കുകാര്‍ വിശ്വസിച്ചിരുന്നു. കൂടാതെ നിയമം, ക്രമം, നീതി എന്നിവയുടെ സംരക്ഷകനായും ‘സിയൂസ്’ കണക്കാക്കപ്പെടാറുണ്ട്. മനുഷ്യര്‍ക്ക് നീതി നടപ്പാക്കുകയും അനീതി പ്രവര്‍ത്തിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നത് ഇവനാണെന്ന് വിശ്വസിച്ചിരുന്നവരാണ് പുരാതന ഗ്രീക്കുകാര്‍! അതുപോലെതന്നെ, ഒട്ടുമിക്ക പ്രധാനപ്പെട്ട ദൈവങ്ങളുടെയും വീരന്മാരുടെയും പിതാവാണ് ‘സിയൂസ്’! അഥീന, അപ്പോളോ, ആര്‍ട്ടെമിസ്, ഹെര്‍മിസ്, ഹെര്‍ക്കുലീസ് തുടങ്ങിയ പ്രധാന കഥാപാത്രങ്ങളെല്ലാം സിയൂസിന്റെ മക്കളാണ്! ഈ മക്കളില്‍ ഭൂരിഭാഗവും അവിഹിതബന്ധങ്ങളില്‍ ജനിച്ചവരാണ് എന്ന പ്രത്യേകതയുമുണ്ട്!
‘സിയൂസ്’ തന്റെ ഭാര്യയായ ഹീരയോട് വിശ്വസ്തത പുലര്‍ത്താത്തതിനും നിരവധി പെണ്‍ദൈവങ്ങളുമായും മനുഷ്യസ്ത്രീകളുമായും അവിഹിതബന്ധങ്ങള്‍ സ്ഥാപിച്ചതിനും കുപ്രസിദ്ധിയാര്‍ജ്ജിച്ചവനാണ്! ഈ അവിഹിതബന്ധങ്ങളില്‍നിന്ന് ഒട്ടനവധി കുട്ടികള്‍ സിയൂസിന് ജനിക്കുകയും അവര്‍ പിന്നീട് ദൈവങ്ങളായി പരിഗണിക്കപ്പെടുകയും ചെയ്തു! സിയൂസിന്റെ അവിഹിതബന്ധങ്ങള്‍ ഗ്രീക്ക് മിത്തോളജിയുടെ ഒരു പ്രധാന ഭാഗമാണ്. ‘സിയൂസ്’ പലപ്പോഴും വ്യത്യസ്ത രൂപങ്ങള്‍ ധരിച്ചാണ് തന്റെ പ്രണയിനികളെ സമീപിച്ചിരുന്നത്. ഹംസത്തിന്റെ രൂപത്തില്‍ ‘ലീഡ’യെ സമീപിക്കുകയും അവളില്‍ ഹെലന്‍ ഓഫ് ട്രോയ്, പോളക്സ്, കാസ്റ്റര്‍, ക്ലൈറ്റംനെസ്ട്ര എന്നീ മക്കളെ ജനിപ്പിക്കുകയും ചെയ്തു. സിയൂസിന്റെ മറ്റൊരു അവിഹിതബന്ധം ‘യോ’ ആയിരുന്നു. ഒരു വെളുത്ത പശുവിന്റെ രൂപത്തിലാണ് യോയെ അവന്‍ സമീപിച്ചത്. സിയൂസിന്റെ ഭാര്യയായ ഹീരയുടെ കോപത്തില്‍നിന്ന് യോയെ രക്ഷിക്കാന്‍ അവളെ അവന്‍ പശുവാക്കി മാറ്റി.
സിയൂസിന്റെ മറ്റൊരു അവിഹിതബന്ധം ‘യൂറോപ്പ’ ആണ്. ഒരു വെള്ളക്കാളയുടെ രൂപത്തില്‍ സമീപിച്ചാണ് അവളെ അവന്‍ വശീകരിച്ചത്. ‘സിയൂസ്’ അവളെ ക്രീറ്റിലേക്ക് തട്ടിക്കൊണ്ടുപോകുകയും അവളില്‍ രാജാവായ മൈനോസിനെ ജനിപ്പിക്കുകയും ചെയ്തു. സിയൂസിന്റെ മറ്റൊരു അവിഹിതബന്ധം ‘ഡാനേ’ ആയിരുന്നു. ഡാനേയെ സിയൂസ് സമീപിച്ചത് സ്വര്‍ണ്ണമഴയുടെ രൂപത്തിലാണ്. ഈ അവിഹിതബന്ധത്തില്‍നിന്നാണ് പെര്‍സ്യൂസ് എന്ന വീരന്‍ ജനിച്ചത്. അല്‍ക്മീനയുമായി അവിഹിതബന്ധം സ്ഥാപിക്കാന്‍ ‘സിയൂസ്’ സ്വീകരിച്ച രൂപം അവളുടെ ഭര്‍ത്താവായ ആംഫിട്രിയോണിന്റെ തന്നെയായിരുന്നു! ഈ അവിഹിതബന്ധത്തില്‍ സിയൂസിന് ‘ഹെര്‍ക്കുലീസ്’ എന്ന പുത്രന്‍ ജനിച്ചു.
സിയൂസിന്റെ മറ്റൊരു അവിഹിതബന്ധം ‘മായിയ’ ആയിരുന്നു. അവളില്‍ അവന് ‘ഹെര്‍മിസ്’ ജനിച്ചു! സിയൂസിന്റെ മറ്റൊരു അവിഹിതബന്ധം ‘ലെറ്റോ’ ആണ്. ലെറ്റോയില്‍ സീയൂസിന് ‘അപ്പോളോ’ എന്ന പുത്രനും ‘ആര്‍ട്ടെമിസ്’ എന്ന പുത്രിയും ജനിച്ചു. അപ്പോളോയും ആര്‍ട്ടെമിസും ഇരട്ടകളായിരുന്നു. ലെറ്റോയില്‍ സിയൂസിന് ജനിച്ച അപ്പോളോയെയാണ് വാഴ്ത്തപ്പെട്ട ‘സിയൂസ്’ എന്നര്‍ത്ഥമുള്ള ‘യീ-സിയൂസ്’ എന്നപേരില്‍ ക്രൈസ്തവരുടെ തലയില്‍ കോണ്‍സ്റ്റന്റൈന്‍ കെട്ടിവച്ചത്! ‘യീ-സിയൂസ്’ പിന്നീട് ‘യീസുസ്’ (IESUS) ആയി! സ്വവര്‍ഗ്ഗാനുരാഗത്തിന്റെ ദൈവമായും അപ്പോളോ പരിഗണിക്കപ്പെടുന്നുണ്ട്. സ്ത്രീകള്‍ക്ക് പുറമേ യുവപുരുഷന്മാരെയും അപ്പോളോ പ്രണയിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ടത് ഹൈയാസിന്തസ് (Hyacinthus) എന്ന യുവരാജകുമാരനുമായുള്ള മ്ലേച്ഛബന്ധമാണ്! ത്രേഷ്യന്‍ ഗായകനായ ഥാമിറിസുമായും അപ്പോളോ മ്ലേച്ഛബന്ധം പുലര്‍ത്തിയിരുന്നു.
യിസ്രായേലിന്റെ പുരാതനഗ്രന്ഥങ്ങളില്‍ സിയൂസിനെക്കുറിച്ച് പറയുന്നത് മക്കബായരുടെ രണ്ടാം പുസ്തകത്തിലാണ്. യിസ്രായേലില്‍ ഗ്രീക്കുകാര്‍ നടത്തിയ അധിനിവേശം വിവരിക്കുന്നിടത്താണ് ‘സിയൂസ്’ എന്ന ഗ്രീക്ക് സൂര്യദൈവം പരാമര്‍ശിക്കപ്പെടുന്നത്. ബി.സി. മൂന്നാം നൂറ്റാണ്ടില്‍ ഗ്രീക്കുകാര്‍ യെരുശലേം പിടിച്ചടക്കുകയും ശലോമോന്‍ പണികഴിപ്പിച്ച ദൈവാലയത്തെ സിയൂസിന്റെ ക്ഷേത്രമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഗ്രീക്കുകാര്‍ എവിടെയെല്ലാം അധിനിവേശം നടത്തിയിട്ടുണ്ടോ, അവിടെയെല്ലാം തങ്ങളുടെ ദൈവങ്ങളെയും അവര്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യക്കാര്‍ തങ്ങളുടെ ദൈവങ്ങളായി പരിഗണിക്കുന്ന മൂര്‍ത്തികള്‍ മാത്രമല്ല, അവരുടെ എല്ലാ ആചാരങ്ങളും ഗ്രീക്കുകാരുടെ സംഭാവനയാണ്. ഗ്രീക്കുകാര്‍ ഇന്ത്യയില്‍ അധിനിവേശം നടത്തിയതിന്റെ തെളിവ് മക്കബായരുടെ പുസ്തകത്തിലുണ്ട്. ഈ ചരിത്രവിവരണം ശ്രദ്ധിക്കുക: “അവനും അവനുശേഷം വരുന്ന ഭരണാധിപന്മാരും കപ്പമായി വലിയ തുകയും ആള്‍ജാമ്യവും നല്‍കണമെന്നും അവരുടെ പ്രവിശ്യകളില്‍ മേല്‍ത്തരമായ ഇന്ത്യ, മേദിയ, ലിദിയ എന്നീ രാജ്യങ്ങള്‍ വിട്ടുകൊടുക്കണമെന്നും റോമാക്കാര്‍ ആവശ്യപ്പെട്ടു. ഈ ദേശങ്ങള്‍ അവര്‍ യൂമെനസ് രാജാവിന് കൈമാറി. ഗ്രീക്കുകാര്‍ അവരെ നശിപ്പിക്കാന്‍ ആലോചിച്ചിരുന്നു”(1 മക്കബായര്‍: 8; 8, 9). ഗ്രീക്കുകാരും റോമാക്കാരും ഇന്ത്യയുടെമേല്‍ ആധിപത്യം പുലര്‍ത്തിയിരുന്നുവെന്നതിന്റെ തെളിവാണ് ഈ ചരിത്രരേഖ.
പേര്‍ഷ്യാക്കാര്‍ ഇന്ത്യയില്‍ ഭരണം നടത്തിയതിന്റെ തെളിവും ബൈബിളിലുണ്ട്. പേര്‍ഷ്യാക്കാരെ ‘പാര്‍സികള്‍’ എന്നാണ് വിളിച്ചിരുന്നത്. ‘ആര്യന്മാര്‍’ എന്ന് വിളിക്കപ്പെടുന്നതും ഇവര്‍ത്തന്നെയാണ്. ഇവരില്‍നിന്നാണ് ‘ആര്യചികിത്സ’ സമ്പ്രദായം ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്. ഇന്ന് ഇന്ത്യക്കാര്‍ ഇതിന് ‘ആയുര്‍വേദം’ എന്ന പേര് നല്‍കി സ്വന്തമാക്കി! ഇന്ത്യക്കാര്‍ തങ്ങളുടേതെന്ന് പറയുന്ന സകലതും ഇത്തരത്തില്‍ വിദേശികള്‍ ദാനമായി നല്‍കിയതാണ്. പേര്‍ഷ്യാക്കാരുടെ ഇന്ത്യന്‍ അധിനിവേശത്തെക്കുറിച്ച് ബൈബിള്‍ പറയുന്നത് എന്താണെന്ന് നോക്കുക: “ഇന്ത്യ മുതല്‍ കുഷ് - എത്യോപ്യ - വരെയുള്ള നൂറ്റിയിരുപത്തിയേഴ് പ്രവിശ്യകള്‍ ഭരിച്ചിരുന്ന അഹസ്വേരൂസ്‌രാജാവ് തലസ്ഥാനമായ സൂസായിലെ രാജപീഠത്തില്‍ വാഴുമ്പോള്‍, തന്റെ മൂന്നാം ഭരണവര്‍ഷം തന്റെ സകല പ്രഭുക്കന്മാര്‍ക്കും സേവകന്മാര്‍ക്കും പേര്‍ഷ്യയിലെയും മേദിയായിലെയും സേനാധിപന്മാര്‍ക്കും പ്രവിശ്യകളിലെ പ്രഭുക്കന്മാര്‍ക്കും നാടുവാഴികള്‍ക്കും ഒരു വിരുന്ന് നല്‍കി”(എസ്ഥേര്‍: 1; 1-3).
ബി.സി. 485 മുതല്‍ 465 വരെയുള്ള ഇരുപത് വര്‍ഷക്കാലമാണ് അഹസ്വേരൂസ് രാജാവ് ഇന്ത്യയെ ഭരിച്ചത്. അഹസ്വേരൂസിന് ശേഷവും ഇന്ത്യയില്‍ പേര്‍ഷ്യാക്കാരുടെ ഭരണം തുടര്‍ന്നു. പേര്‍ഷ്യാക്കാരില്‍നിന്നാണ് ഗ്രീക്കുകാര്‍ ഇന്ത്യയെ ഏറ്റെടുത്തത്. ബി.സി. 175 വരെ ഇന്ത്യയില്‍ ഗ്രീക്കുകാര്‍ ഭരണം നടത്തി. അക്കാലത്ത് രാജപദവിയില്‍ അന്തിയോക്കസ് ആയിരുന്നു. അന്തിയോക്കസിനെ പരാജയപ്പെടുത്തിയാണ് റോമാക്കാര്‍ ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുത്തത്. ഇവരെല്ലാം ഇന്ത്യയില്‍ ഭരണം നടത്തിയെങ്കിലും, ഗ്രീക്കുകാരുടെ ദൈവസങ്കല്പങ്ങളാണ് ഇന്ത്യയില്‍ ആധിപത്യമുറപ്പിച്ചതും ഇന്ത്യയിലെ പൈശാചിക സംസ്ക്കാരം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചതും!
ഇന്ത്യയിലെ വിജാതീയമതങ്ങളെ ഗ്രീക്ക് ദൈവസങ്കല്പങ്ങള്‍ എങ്ങനെ സ്വാധീനിച്ചുവെന്ന ചോദ്യത്തിനുള്ള ഉത്തരം ഇവിടെയുണ്ട്. ഹിന്ദുമതത്തിലെ ആചാരങ്ങളെല്ലാം ഗ്രീക്കുകാരുടെ സംഭാവനയാണെന്ന് ബൈബിള്‍ ശ്രദ്ധയോടെ പഠിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. തെയ്യം, വെളിച്ചപ്പാട്, പ്രാശ്നികര്‍, ലക്ഷണം പറയുന്നവര്‍, ആഭിചാരക്കാര്‍, മന്ത്രവാദികള്‍, ക്ഷുദ്രവിദ്യക്കാര്‍, ജ്യോത്സ്യര്‍, ‘ദേവദാസികള്‍’ (യാഗവേശ്യകള്‍) എന്നിങ്ങനെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന എല്ലാ ദുരാചാരങ്ങളും സംഭാവനചെയ്തത് ഗ്രീക്കുകാരാണ്. ഇന്ത്യ അവകാശപ്പെടുന്ന സാംസ്ക്കാരിക പൈതൃകം എന്നത് ഗ്രീക്കുകാരുടെ സംഭാവനയാണെന്നുകൂടി ഇവിടെ ചേര്‍ത്ത് പറയേണ്ടിയിരിക്കുന്നു. ഇത് ഗ്രീക്കുകാരുടെ ഒരു പ്രത്യേകതയാണ്. അവര്‍ കീഴടക്കുന്ന ജനതകളെ തങ്ങളുടെ ദൈവങ്ങളുടെ അടിമകളാക്കുകയും ആരാധനാരീതികള്‍ അഭ്യസിപ്പിക്കുകയും ചെയ്യും. യിസ്രായേലിനെ മലിനമാക്കിയതും ഗ്രീക്കുകാരായിരുന്നു. യിസ്രായേല്‍ അധിനിവേശകാലത്ത് അവര്‍ യെരുശലേമിലെ ദൈവാലയത്തിലും മ്ലേച്ഛത പ്രതിഷ്ഠിച്ചു.
മക്കബായരുടെ രണ്ടാം പുസ്തകത്തിലെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “യെരുശലെം ദൈവാലയത്തെ അശുദ്ധമാക്കി, അതിനെ ഒളിമ്പസിലെ സിയൂസിന്റെ ക്‌ഷേത്രമെന്നും, ഗെരിസിം ദൈവാലയത്തെ, തദ്ദേശീയരെ അനുകരിച്ച് വിദേശികളുടെ സംരക്ഷകനായ സിയൂസിന്റെ ക്‌ഷേത്രമെന്നും വിളിക്കാന്‍ നിര്‍ബ്ബന്ധിക്കണമെന്നും രാജാവ് അവനോട് നിര്‍ദ്ദേശിച്ചു. തിന്മയുടെ കടന്നാക്രമണം കഠിനവും അത്യന്തം ക്രൂരവുമായിരുന്നു. കാരണം, വിജാതീയര്‍ വിശുദ്ധസ്ഥലങ്ങളില്‍ വച്ച് വേശ്യകളുമായി ഉല്ലസിക്കുകയും, മറ്റ് സ്ത്രീകളുമായി സംഗമത്തിലേര്‍പ്പെടുകയും ചെയ്തു. അങ്ങനെ അവര്‍ ദൈവാലയത്തെ മ്ലേഛതകൊണ്ട് നിറച്ചു. കൂടാതെ, അനുചിതമായ ബലിവസ്തുക്കള്‍ അവര്‍ അകത്ത് കൊണ്ടുവന്നു. മ്ലേച്ഛവും നിഷിദ്ധവുമായ ബലിവസ്തുക്കള്‍കൊണ്ട് ബലിപീഠം നിറഞ്ഞു. ശബാത്തും പരമ്പരാഗതമായ തിരുനാളുകളും ആചരിക്കാനോ യെഹൂദരെന്ന് പരസ്യമായി പറയാന്‍പോലുമോ ആര്‍ക്കും കഴിയാതെയായി”(2 മക്കബായര്‍: 6; 2-6). ആറാം അദ്ധ്യായം പൂര്‍ണ്ണമായി വായിക്കുമ്പോള്‍ ഗ്രീക്കുകാരുടെ അധിനിവേശ ശൈലി മനസ്സിലാക്കാന്‍ സാധിക്കും.
ഗ്രീക്ക് അധിനിവേശം എന്നത് മതപരവും സാംസ്ക്കാരികവുമായ കടന്നുകയറ്റമാണ്. അടിമകളാക്കുന്ന ജനതകളുടെമേല്‍ തങ്ങളുടെ സംസ്ക്കാരം അവര്‍ അടിച്ചേല്പിക്കും. അതായത്, ഗ്രീക്ക് അധിനിവേശമെന്നത് രാഷ്ട്രീയമായ അടിമത്തം മാത്രമല്ല, മതപരവും സാസ്ക്കാരികവുമായ അടിമത്തമാണ്. ആര്‍ഷഭാരതസംസ്ക്കാരം എന്താണെന്നും അതിന്റെ ഉറവിടം ഏതാണെന്നും അറിയണമെങ്കില്‍, മുകളിലത്തെ ഖണ്ഡികയില്‍ പരാമര്‍ശിച്ചിരിക്കുന്ന ദുരാചാരങ്ങള്‍ അതേപടി ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന ജനത ഏതാണെന്ന് ചിന്തിച്ചാല്‍ മതി.
സൂര്യനും ചന്ദ്രനും മറ്റ് ആകാശഗോളങ്ങളും മാത്രമല്ല, യിസ്രായേലിന്റെ ദൈവം മ്ലേച്ഛമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സകല വിഗ്രഹങ്ങളെയും ആരാധനാമൂര്‍ത്തികളായി പരിഗണിച്ചിരുന്ന ജനതയായിരുന്നു ഗ്രീക്കുകാര്‍. അതുപോലെതന്നെ, പുരാതന ഗ്രീക്കുകാരുടെ ദുരാചാരങ്ങളില്‍ ഒന്നുപോലും ഒഴിവാക്കാതെ, ഇന്നും തുടര്‍ന്നുവരുന്ന ഏക മതമാണ് ഹിന്ദുമതം. എന്നാല്‍, യഥാര്‍ത്ഥ യിസ്രായേലായ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം, ഇവയെല്ലാം നിയമംമൂലം ദൈവം നിരോധിച്ചിട്ടുള്ള തിന്മകളാണ്. ദൈവം വെറുക്കുന്നതെല്ലാം ഗ്രീക്കുകാരുടെ ദൈവങ്ങള്‍ക്ക് പ്രീതികരമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. മ്ലേച്ഛതയെന്ന് ദൈവം അരുളിചെയ്തിട്ടുള്ളതെല്ലാം സാത്താന് ശ്രേഷ്ഠമാണ്! വിജാതീയര്‍ തങ്ങളുടെ ദൈവങ്ങളായി പരിഗണിച്ചിരിക്കുന്നത് ആരെയാണെന്ന് മനസ്സിലാക്കാന്‍ ഇതിനപ്പുറം വേറെ തെളിവിന്റെ ആവശ്യമില്ല. ഇതില്‍നിന്നെല്ലാം വ്യക്തമാകുന്ന ഒരു കാര്യമുണ്ട്; എന്തെന്നാല്‍, എല്ലാ വിജാതീയ ആചാരങ്ങളുടെയും മാതാവാണ് ഗ്രീക്ക് മിത്തോളജി! അതുപോലെതന്നെ, എല്ലാ ബഹുദൈവവിശ്വാസത്തിന്റെയും മാതാവും ഗ്രീക്ക് മിത്തോളജിയാണ്!
ഇപ്പോള്‍ നാം മനസ്സിലാക്കിയത് പുരാതന യിസ്രായേലിന്റെമേല്‍ ഗ്രീക്ക് പൈശാചികത അടിച്ചേല്പിച്ചതും യെരുശലേം ദൈവാലയത്തില്‍ സിയൂസിന്റെ പ്രതിമ സ്ഥാപിച്ചതും വിവരിക്കുന്ന ചരിത്രമാണ്. ബി.സി. മൂന്നാം നൂറ്റാണ്ടില്‍ പുരാതന യിസ്രായേലിന്റെമേല്‍ സീയൂസിനെ പ്രതിഷ്ഠിച്ചുവെങ്കിലും, ആ പ്രതിഷ്ഠ ശാശ്വതമായിരുന്നില്ല. ഗ്രീക്ക് അധിനിവേശം അവസാനിച്ചതോടെ സീയുസും യെരുശലേമില്‍നിന്ന് പുറത്തായി. എന്നാല്‍, A.D. മൂന്നാം നൂറ്റാണ്ട് കഴിഞ്ഞതോടെ ആധുനിക യിസ്രായേലായ ക്രൈസ്തവസഭയുടെമേല്‍ ഗ്രീക്കുകാര്‍ അധിനിവേശം നടത്തുകയും സിയൂസിന്റെ പുത്രന്‍ അപ്പോളോയെ (അപ്പോളോണിയോസ്) ‘യീസുസ്’ എന്നപേരില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. കഴിഞ്ഞ പതിനേഴ് നൂറ്റാണ്ടായി ആ പ്രതിഷ്ഠ അങ്ങനെതന്നെ സംരക്ഷിക്കപ്പെടുന്നു. ജീസസ് എന്നും യേസുസ് എന്നും യേശു എന്നും ഈശോ എന്നുമൊക്കെ വിളിക്കപ്പെടുന്നത് ആ പ്രതിഷ്ഠയാണ്. അതായത്, യേഹ്ശുവാ എന്ന പേര് പരിഭാഷപ്പെടുത്തി യീസുസ് ആക്കുകയായിരുന്നില്ല; മറിച്ച്, ആള്‍മാറാട്ടം ആണ് അന്ന് നടന്നത്.
യീസുസ് എന്ന സൂര്യദൈവത്തെ യേഹ്ശുവായ്ക്ക് പകരമായി ക്രിസ്തീയതയില്‍ പ്രതിഷ്ഠിച്ചത് മാത്രമല്ല, ശബാത്ത് ആചരണം സൂര്യദിനത്തിലേക്ക് മാറ്റിയതും ഗ്രീക്ക് അധിനിവേശനായകനായ കോണ്‍സ്റ്റന്റൈന്‍ ആയിരുന്നു. ഗ്രീക്ക് അധിനിവേശത്തിന് മുന്‍പുവരെ ശനിയാഴ്ചയാണ് ശബാത്ത് ആചരിച്ചിരുന്നത്. ജീസസും യേശുവും ഈശോയും യഥാര്‍ത്ഥ മ്ശിയാഹ് അല്ലെന്നും, മ്ശിയാഹിന് യേഹ്ശുവാ എന്ന പേരല്ലാതെ മറ്റൊരു പേരില്ലെന്നും തിരിച്ചറിയാത്തവര്‍ ലജ്ജിതരാകും എന്നതാണ് ഭയാനകമായ സത്യം!
ശെഖരിയാഹിന്റെ പ്രവചനം ശ്രദ്ധിക്കുക: “യാഹ്‌വെ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവന് ഒരു പേര് മാത്രവും”(ശെഖരിയാഹ്: 14; 9). യാഹ്‌വെ എന്ന പേരിന്റെ പൂര്‍ണ്ണതയാണ് യേഹ്ശുവാ! ‘യേഹ്ശുവാ’ എന്ന പേരിന്റെ പ്രാധാന്യം എത്രത്തോളം വലുതാണെന്ന് ബൈബിള്‍ പഠിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. പ്രത്യേകിച്ച്, ഈ അവസാനനാളുകളില്‍ ‘യേഹ്ശുവാ’ എന്ന പേരിന്റെ പ്രാധാന്യം വിലമതിക്കാനാവാത്തതാണ്. എന്തെന്നാല്‍, ‘യേഹ്ശുവാ’ എന്ന പേര് വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ ഉഗ്രപീഡനത്തെ അതിജീവിക്കാന്‍ സാധിക്കുകയുള്ളു. അതിനാല്‍ത്തന്നെ, യേഹ്ശുവായുടെ പ്രത്യാഗമനത്തിന് മുന്‍പ് യഥാര്‍ത്ഥ പേര് പുനഃസ്ഥാപിക്കപ്പെടും. അത് തന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വിളിച്ചപേക്ഷിക്കേണ്ടതിനാണ്. പ്രവാചകന്മാരിലൂടെ ഇക്കാര്യം മുന്‍കൂട്ടി അറിയിക്കുക മാത്രമല്ല, യേഹ്ശുവാ നേരിട്ടും ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ശിഷ്യന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച അവസരത്തിലാണ് യേഹ്ശുവാ ഇത് പ്രഖ്യാപിച്ചത്. ഈ വചനം ശ്രദ്ധിക്കുക: “നിന്റെ പേര് അവരെ ഞാന്‍ അറിയിച്ചു. നീ എനിക്ക് നല്‍കിയ സ്‌നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത് അറിയിക്കും”(യോഹന്നാന്‍: 17; 26).
ദൈവത്തിന്റെ പേര് അതിന്റെ പൂര്‍ണ്ണതയില്‍ ശിഷ്യന്മാരെ അറിയിച്ചത് യേഹ്ശുവായാണ്. പിതാവിന്റെ പേരാണ് താന്‍ വഹിക്കുന്നതെന്ന് യേഹ്ശുവാ വെളിപ്പെടുത്തി. എന്നാല്‍, ഇനിയും അത് അറിയിക്കുമെന്ന് അവന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരിക്കല്‍ അറിയിച്ച പേര് വീണ്ടും അറിയിക്കേണ്ടിവരുന്നത് ആ പേര് വിസ്മൃതിയിലാകുമ്പോഴാണ്. അതുതന്നെയാണ് ദൈവത്തിന്റെ യഥാര്‍ത്ഥ പേരിന് സംഭവിച്ചത്. എന്നാല്‍, യേഹ്ശുവായുടെ പ്രത്യാഗമനത്തിന് മുന്നോടിയായി ആ പേര് അവന്‍ തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ വീണ്ടും അറിയിക്കും. ഏകമനസ്സോടെ തന്നെ വിളിച്ചപേക്ഷിക്കേണ്ടതിനായാണ് അത്. സെഫാനിയാഹിന്റെ പ്രവചനം നോക്കുക: “യാഹ്‌വെയുടെ പേര് ജനതകള്‍ വിളിച്ചപേക്ഷിക്കാനും, ഏക മനസ്സോടെ അവന് ശുശ്രൂഷ ചെയ്യാനുംവേണ്ടി അന്ന് ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും”(സെഫാനിയാഹ്: 3; 9). വ്യാജമായ പേരുകള്‍ വിളിച്ച് മലിനമായ അവസ്ഥയിലാണ് ഇന്ന് ക്രൈസ്തവരുടെ അധരങ്ങള്‍!
ദൈവത്തിന്റെ ശരിയായ പേര് അതിന്റെ പൂര്‍ണ്ണതയോടെ പുനഃസ്ഥാപിക്കപ്പെടേണ്ടത് അന്ത്യകാലത്തിന്റെ അനിവാര്യതയാണ്. എന്തെന്നാല്‍, പൂര്‍ണ്ണതയോടെ പ്രഖ്യാപിക്കപ്പെട്ട ദൈവത്തിന്റെ പേര് വിളിച്ചപേക്ഷിക്കുന്നവര്‍ മാത്രമേ അന്ത്യകാലപീഡനങ്ങളെ അതിജീവിക്കുകയുള്ളു. ആ പേര് യേഹ്ശുവാ എന്നാണ്. ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥനയില്‍ ഉയര്‍ത്തുന്ന പ്രഥമ നിയോഗവും ദൈവത്തിന്റെ പേര് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ ആദ്യഭാഗത്ത് മൂന്ന് നിയോഗങ്ങളുണ്ട്. ആ മൂന്ന് നിയോഗങ്ങള്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ പേര് വിശുദ്ധീകരിക്കപ്പെടട്ടെ. നിന്റെ രാജ്യം വരണമേ. നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ”(മത്തായി: 6; 9, 10). പേര് വിശുദ്ധീകരിക്കപ്പെടണം, യേഹ്ശുവായുടെ ആയിരം വര്‍ഷത്തെ ഭരണം വരണം, മോശയിലൂടെ നല്‍കപ്പെട്ട നിയമം പുനഃസ്ഥാപിക്കപ്പെടണം എന്നീ മൂന്ന് നിയോഗങ്ങളാണ് ഈ പ്രാര്‍ത്ഥനയുടെ ആദ്യഭാഗത്തുള്ളത്.
പിതാവിന്റെ പേര് ശുദ്ധീകരിക്കപ്പെടുകയെന്നാല്‍, യേഹ്ശുവാ എന്ന പേര് പുനഃസ്ഥാപിക്കുകയെന്നാണ് അര്‍ത്ഥമാക്കുന്നത്. രാജ്യം വരുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, ഈ ഭൂമി മുഴുവന്റെയും രാജാവായി യേഹ്ശുവാ ആയിരം വര്‍ഷം ഭരണം നടത്തും എന്ന പ്രവചനം നിറവേറണമെന്നാണ്. ദൈവത്തിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണം എന്നതാണ് മൂന്നാമത്തെ നിയോഗം. ദൈവത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയണമെങ്കില്‍ മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചാല്‍ മതി. ദൈവത്തിന് ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുന്നതാണ് മോശയുടെ നിയമങ്ങള്‍. യേഹ്ശുവായുടെ ആയിരം വര്‍ഷത്തെ ഭരണത്തില്‍ ഭൂമിയിലെ നിയമം ഇതായിരിക്കും. ക്രൈസ്തവര്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ഈ മൂന്ന് നിയോഗങ്ങള്‍ക്കുവേണ്ടിയാണ്! എന്നാല്‍, പ്രാര്‍ത്ഥിക്കുന്നവരില്‍ ഭൂരിപക്ഷം പേര്‍ക്കും തങ്ങളുടെ പ്രാര്‍ത്ഥനാനിയോഗം അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം!
യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ മൂന്ന് നിയോഗങ്ങളും നിറവേറുന്നതുവരെ ഓരോ വിശ്വാസിയും ഈ പ്രാര്‍ത്ഥന മുറുകെപ്പിടിക്കണം. കാരണം, യേഹ്ശുവായുടെ പ്രത്യാഗമനംവരെ ഒരുവനെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിന് ഈ പ്രാര്‍ത്ഥന അനിവാര്യമാണ്. സ്വര്‍ഗ്ഗത്തില്‍നിന്ന് മനുഷ്യന് ലഭിച്ച ഒരേയൊരു പ്രാര്‍ത്ഥന എന്ന സവിശേഷതയും ഈ പ്രാര്‍ത്ഥനയ്ക്കുണ്ട്. എന്നാല്‍, യേഹ്ശുവാ പഠിപ്പിച്ച അര്‍ത്ഥവത്തായ ഈ പ്രാര്‍ത്ഥനയുടെ ഇന്നത്തെ അവസ്ഥ എന്താണ്? ലൗകികമായ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമുള്ള പ്രാര്‍ത്ഥനകളുടെ ബാഹുല്യത്താല്‍ യഥാര്‍ത്ഥ പ്രാര്‍ത്ഥന അവഗണിക്കപ്പെട്ടു! മനുഷ്യനിര്‍മ്മിതവും വചനവിരുദ്ധവുമായ അനേകം പ്രാര്‍ത്ഥനകള്‍ ഓരോദിവസവും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ദിവ്യപരിവേഷത്തോടെ വിശ്വാസികള്‍ക്കിടയില്‍ വ്യാപരിക്കുന്ന ചിലരാണ് ഇത്തരം പ്രാര്‍ത്ഥനകള്‍ തയ്യാറാക്കുന്നത്. അറിഞ്ഞോ അറിയാതെയോ ഇവരെല്ലാം പ്രവര്‍ത്തിക്കുന്നത് സാത്താന്റെ ഇംഗിതത്തിനനുസരണമായാണ്! എന്തെന്നാല്‍, യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥന വിശ്വാസികളുടെ അധരങ്ങളില്‍നിന്ന് നീക്കംചെയ്യപ്പെട്ടാല്‍ മാത്രമേ സാത്താന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാകുകയുള്ളു. സാത്താന്റെ ഈ കൗശലം തിരിച്ചറിഞ്ഞ് യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയിലേക്ക് തിരിയുന്നവരാണ് യഥാര്‍ത്ഥ വിവേകികളും ജ്ഞാനികളും!
യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ പ്രഥമ നിയോഗത്തെക്കുറിച്ച് പറഞ്ഞതിന്റെ കൂടെ മറ്റ് രണ്ട് നിയോഗങ്ങളെക്കൂടി സൂചിപ്പിച്ചുവെന്ന് മാത്രമേയുള്ളു. ഒന്നാമത്തെ നിയോഗമാണ് ദൈവത്തിന്റെ പേര് ശുദ്ധീകരിക്കപ്പെടണം എന്നത്. ദൈവത്തിന്റെ പേര് ശുദ്ധീകരിക്കപ്പെടണമെങ്കില്‍, ആദ്യം ചെയ്യേണ്ടത് അശുദ്ധമായത് നീക്കിക്കളയണം. അതായത്, ശുദ്ധീകരണം ആരംഭിക്കേണ്ടത് ബൈബിളില്‍നിന്നാണ്. എന്തെന്നാല്‍, ഇന്ന് ലോകത്തുള്ള ഒരു പരിഭാഷയിലും ദൈവത്തിന്റെ യഥാര്‍ത്ഥ പേര് ഇല്ല! അതിനാല്‍ത്തന്നെ, വ്യാജമായ പേര് നീക്കംചെയ്യുകയും യഥാര്‍ത്ഥ പേര് പുനഃസ്ഥാപിക്കുകയും വേണം. ദൈവത്തിന്റെ യഥാര്‍ത്ഥ പേരിനെക്കുറിച്ച് ആരോടെങ്കിലും പറയുമ്പോള്‍ ആദ്യം അവര്‍ ചൂണ്ടിക്കാണിക്കുന്നത്, ബൈബിളില്‍ അങ്ങനെയല്ല രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ്. ഈ ദുരവസ്ഥ മാറണമെങ്കില്‍ വ്യാജമായ പേരിന് പകരം യഥാര്‍ത്ഥ പേര് ബൈബിളില്‍ ചേര്‍ക്കപ്പെടണം. ആ ഉദ്ദ്യമത്തിനാണ് നാമിവിടെ തുടക്കമിടുന്നത്. അതായത്, ഗ്രീക്ക് വത്ക്കരിക്കപ്പെട്ട ബൈബിളിനെ ഹീബ്രുമൂലത്തിലേക്ക് തിരികെക്കൊണ്ടുവരിക എന്ന ദൗത്യമാണ് മനോവയിലൂടെ നിറവേറപ്പെട്ടത്!
മനോവ എന്ന മാധ്യമത്തിലൂടെ ദൈവത്തിന്റെ യഥാര്‍ത്ഥ പേര് പ്രചരിപ്പിക്കാന്‍ തുടങ്ങിയത് 2013 - ലാണ്. അതുവഴി ലക്ഷക്കണക്കിന് മനുഷ്യര്‍ ഇതിനോടകം ദൈവത്തിന്റെ യഥാര്‍ത്ഥ പേര് അറിഞ്ഞുകഴിഞ്ഞു. എന്നാല്‍, ഇവര്‍ ബൈബിള്‍ വായിക്കുമ്പോള്‍ വ്യാജമായ പേര് ഉച്ചരിക്കേണ്ടി വരുന്നതിനാല്‍, തങ്ങള്‍ അറിഞ്ഞ സത്യത്തോട് പൂര്‍ണ്ണമായി വിശ്വസ്തത പുലര്‍ത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ആവര്‍ത്തിക്കപ്പെടുന്ന വ്യാജപ്പേരുകള്‍ക്കിടയില്‍ യഥാര്‍ത്ഥ പേര് ഞെരുക്കപ്പെടുന്നു! ബൈബിളില്‍നിന്ന് യഥാര്‍ത്ഥ പേര് നീക്കംചെയ്തതാണ് ഈ ദുരവസ്ഥ സൃഷ്ടിക്കപ്പെടാനുണ്ടായ പ്രധാന കാരണം. പേരിന്റെ കാര്യത്തില്‍ മാത്രമല്ല, തുടക്കത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ, മറ്റ് പല തെറ്റുകളും ബൈബിള്‍ പരിഭാഷകളില്‍ കടന്നുകൂടിയിട്ടുണ്ട്.
മിലാന്‍ വിളംബരത്തിന് ശേഷം ക്രൈസ്തവരുടെമേലുള്ള ആധിപത്യം ഗ്രീക്കുകാര്‍ ഏറ്റടുത്തതോടെയാണ് എല്ലാ ദുരന്തങ്ങളും ആരംഭിച്ചത്. ക്രിസ്തീയതയെ ഗ്രീക്ക് വത്ക്കരിക്കുന്നതിന്റെ ഭാഗമായി ഹീബ്രുഭാഷയിലെ ലിഖിതങ്ങളെല്ലാം കോണ്‍സ്റ്റന്റൈന്‍ നശിപ്പിക്കുകയും ഗ്രീക്ക് വിവര്‍ത്തനങ്ങളെ മൂലഗ്രന്ഥങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. മത്തായിയുടെ സുവിശേഷം മുതല്‍ വെളിപാട് വരെയുള്ള നവീനഗ്രന്ഥങ്ങളുടെ ഹീബ്രുമൂലം അങ്ങനെ നശിപ്പിക്കപ്പെട്ടതാണ്. നശിപ്പിക്കപ്പെട്ട ഹീബ്രുമൂലങ്ങള്‍ക്ക് പകരം ഗ്രീക്ക് വിവര്‍ത്തനത്തെ മൂലഗ്രന്ഥങ്ങളായി പ്രഖ്യാപിച്ചത് സത്യദൈവത്തെ മാറ്റുക എന്ന അജണ്ടയുടെ ഭാഗമായിരുന്നു. യേഹ്ശുവാ എന്ന പേര് മാറ്റുന്നതിനായി മറ്റെല്ലാ പേരുകളും അവര്‍ പരിഷ്ക്കരിച്ചു. യേഹ്ശുവായെ മാറ്റുമ്പോള്‍ ചോദ്യംചെയ്യപ്പെടാതിരിക്കാനാണ് എല്ലാ പേരുകളെയും പരിഷ്ക്കരിച്ചത്.
നവീനഗ്രന്ഥങ്ങളുടെ ഹീബ്രുമൂലങ്ങള്‍ നശിപ്പിച്ചത് യേഹ്ശുവാ എന്ന പേര് വിസ്മൃതിയിലാക്കുക എന്ന ഒരേയൊരു ലക്‌ഷ്യം മുന്‍നിര്‍ത്തിയാണ്. കയ്യെഴുത്ത് പ്രതികള്‍ സ്വന്തമായി ലഭിക്കാനുള്ള സാദ്ധ്യത വിശ്വാസികള്‍ക്ക് ഇല്ലാത്തതുകൊണ്ട് നേതാക്കന്മാരുടെ വാക്കുകളെ മുഖവിലയ്ക്കെടുക്കുകയല്ലാതെ മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ല. മാത്രവുമല്ല, നവീനഗ്രന്ഥങ്ങള്‍ വായിക്കാനോ പഠിക്കാനോ ഉള്ള സാഹചര്യം അക്കാലത്തുണ്ടായിരുന്നുമില്ല. പ്രസംഗങ്ങള്‍ ശ്രവിച്ചും പുരാതഗ്രന്ഥങ്ങള്‍ പരിശോധിച്ചുമാണ് അവര്‍ സത്യവിശ്വാസത്തിലേക്ക് കടന്നുവന്നത്.
എ.ഡി. 300-കളില്‍ ബൈബിള്‍ ക്രോഡീകരണം ആരംഭിച്ചപ്പോഴേക്കും യീസുസിനെ വിശ്വാസികളുടെമേല്‍ അടിച്ചേല്പിച്ച് കഴിഞ്ഞിരുന്നു. നവീനഗ്രന്ഥങ്ങള്‍ എഴുതപ്പെട്ട ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നവരുടെ മൂന്നാമത്തെയോ നാലാമത്തെയോ തലമുറയില്‍പ്പെട്ടവരാണ് ക്രോഡീകരണം നടന്നപ്പോള്‍ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ, മൂലഗ്രന്ഥങ്ങള്‍ ഗ്രീക്ക് ഭാഷയിലാണ് രചിക്കപ്പെട്ടതെന്ന് പറഞ്ഞപ്പോള്‍, അവര്‍ അത് ചോദ്യംചെയ്തില്ല. ഹീബ്രുമൂലങ്ങള്‍ അതിനോടകം നശിപ്പിക്കപ്പെട്ടിരുന്നതുകൊണ്ടും ഗ്രീക്ക് വിവര്‍ത്തനങ്ങള്‍ മാത്രം ലഭ്യമായിരുന്നതുകൊണ്ടും വ്യാജകഥകള്‍ സത്യമാണെന്ന് ധരിപ്പിക്കാന്‍ എളുപ്പമായിരുന്നു. കഴിഞ്ഞ പതിനേഴ് നൂറ്റാണ്ടുകളായി പ്രചരിപ്പിക്കുന്ന ഈ പച്ചക്കള്ളം ഇന്ന് ക്രൈസ്തവര്‍ക്കിടയിലെ പൊതുബോദ്ധ്യമായി പരിണമിച്ചു. ഈ ദുരന്തത്തോടൊപ്പം കൂട്ടിച്ചേര്‍ക്കപ്പെട്ട മറ്റൊരു ദുരന്തമാണ് പരിഭാഷകളിലെ തെറ്റുകള്‍!
ശരിയായി പരിഭാഷചെയ്യപ്പെട്ട ബൈബിള്‍ ലഭ്യമല്ലാത്തതുകൊണ്ടുതന്നെ ഇന്ന് ബൈബിള്‍ പഠിതാക്കള്‍ ആശ്രയിക്കുന്നത് തെറ്റായ പരിഭാഷകളെയാണ്. അതായത്, തെറ്റായി പരിഭാഷപ്പെടുത്തിയ ബൈബിള്‍ പഠിച്ച് പണ്ഡിതരായവരാണ് ഇന്നത്തെ ദൈവശാസ്ത്രപണ്ഡിതര്‍! എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍, യഥാര്‍ത്ഥ സത്യം അതാണ്. എന്തെന്നാല്‍, പരിഭാഷകളിലെ തെറ്റുകള്‍ തിരുത്താന്‍ പണ്ഡിതരിലാരും ഇന്നുവരെ തയ്യാറാകാത്തതില്‍നിന്നുതന്നെ, അവര്‍ തെറ്റുകള്‍ തിരിച്ചറിയാതെ അവയെ അനുധാവനം ചെയ്യുന്നുവെന്ന് മനസ്സിലാക്കാം. മാത്രവുമല്ല, പരിഭാഷകളില്‍ കടന്നുകൂടിയ പിഴവുകളെപ്പോലും ഇവര്‍ ന്യായീകരിക്കുന്നു. ഗ്രീക്ക് ഭാഷയിലാണ് നവീനഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത് എന്ന അബദ്ധചിന്തയില്‍ ഉറച്ചുനില്‍ക്കുന്നവരാണ് ഇന്നത്തെ ദൈവശാസ്ത്ര പണ്ഡിതന്മാര്‍! അതുകൊണ്ടുതന്നെ ഇത്തരം പണ്ഡിതര്‍ ക്രൈസ്തവസമൂഹങ്ങളില്‍ വിതയ്ക്കുന്ന അപകടം ചെറുതല്ല.
യെഹൂദരുടെയും ചിതറിക്കപ്പെട്ട യിസ്രായേല്‍ക്കാരുടെയും ഇടയില്‍ മ്ശിയാഹിനെ പ്രഘോഷിച്ചുകൊണ്ടാണ് അപ്പസ്തോലന്മാര്‍ തങ്ങളുടെ ശുശ്രൂഷ ആരംഭിച്ചതെന്ന് ചിന്തിക്കാനുള്ള വിവേകമെങ്കിലും ഉള്ളവര്‍ക്ക് ബൈബിള്‍ നവീനഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത് ഹീബ്രുഭാഷയിലാണ് എന്ന സത്യം നിഷേധിക്കാന്‍ കഴിയില്ല. ദൈവത്തില്‍നിന്നുള്ള സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയ നാള്‍മുതല്‍ അത് ഹീബ്രുഭാഷയില്‍ മാത്രമാണ് നല്‍കപ്പെട്ടതെന്ന് എല്ലാ യിസ്രായേല്‍ക്കാര്‍ക്കും അറിയാം. ഈ അറിവില്‍ നിലനില്‍ക്കുന്ന യിസ്രായേല്‍ക്കാര്‍ മറ്റേതെങ്കിലും ഭാഷയുമായി വരുന്നവരെ അംഗീകരിക്കുമെന്ന് കരുതരുത്. അവര്‍ കാത്തിരിക്കുന്ന മ്ശിയാഹാണ് യേഹ്ശുവാ എന്ന് പ്രവാചകലിഖിതങ്ങളെ ഉദ്ധരിച്ചുകൊണ്ട് തെളിയിക്കുക എന്നതായിരുന്നു അപ്പസ്തോലന്മാരുടെ പ്രഘോഷണശൈലി. പ്രവാചകന്മാര്‍ക്ക് ദൈവത്തില്‍നിന്ന് അരുളപ്പാടുകള്‍ ലഭിച്ചതും അവര്‍ അവ എഴുതിയതും ഹീബ്രുഭാഷയിലാണ്. ആ പ്രവാചകന്മാര്‍ പ്രവചിച്ച മ്ശിയാഹിനെ കാത്തിരിക്കുന്ന യിസ്രായേല്‍ക്കാരോട് അവന്‍ വന്നുകഴിഞ്ഞുവെന്നും, നിങ്ങള്‍ ക്രൂശിക്കാന്‍ വിട്ടുകൊടുത്ത യേഹ്ശുവായാണ് അവനെന്നും തെളിവുകള്‍ സഹിതം പ്രഖ്യാപിക്കാന്‍ ആരെങ്കിലും ഗ്രീക്ക് ഭാഷ തിരഞ്ഞെടുക്കുമോ?
കോറിന്ത് അടക്കമുള്ള ഗ്രീക്കുകാരുടെ പട്ടണങ്ങളില്‍പ്പോലും ശൗവുല്‍ പ്രസംഗിച്ചത് ഹെബ്രായഭാഷയിലാണെന്ന് നവീനഗ്രന്ഥങ്ങള്‍ സൂക്ഷ്മതയോടെ പരിശോധിക്കുന്നവര്‍ക്ക് മനസ്സിലാകും. ഗ്രീസിലെ യെഹൂദരുടെ സിനഗോഗുകളിലാണ് ശൗവുലും സഹകാരികളും പ്രസംഗിച്ചത്. യെഹൂദ സിനഗോഗുകളില്‍ ഹീബ്രുഭാഷയിലല്ലാതെ മറ്റൊരു ഭാഷയിലും പ്രസംഗിക്കാന്‍ അക്കാലത്ത് അനുവാദമുണ്ടായിരുന്നില്ല. ഇത് തെളിയിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നോക്കുക: “ഹെബ്രായഭാഷയില്‍ അവന്‍ തങ്ങളെ അഭിസംബോധന ചെയ്യുന്നത് കേട്ടപ്പോള്‍ അവര്‍ കൂടുതല്‍ ശാന്തരായി”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 22; 2). ഇത് സഹസ്രാധിപന്റെ മുന്‍പില്‍ വച്ച് ശൗവുല്‍ നടത്തിയ പ്രഘോഷണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ്. ശൗവുല്‍ പ്രസംഗിച്ചിരുന്നത് ഹെബ്രായഭാഷയില്‍ ആയിരുന്നുവെങ്കില്‍, അവന്‍ ലേഖനങ്ങള്‍ എഴുതാന്‍ ഗ്രീക്ക് ഭാഷ തിരഞ്ഞെടുത്തതിന്റെ സാംഗത്യം എന്താണ്? ഗ്രീക്ക് ഭാഷയിലാണ് നവീനഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത് എന്ന വാദത്തെ പൊളിക്കുന്ന വേറെയും അനേകം തെളിവുകള്‍ നവീനഗ്രന്ഥങ്ങളില്‍ത്തന്നെയുണ്ട്.
മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “എല്ലാ ശബാത്തിലും അവന്‍ സിനഗോഗില്‍വച്ച് സംവാദത്തില്‍ ഏര്‍പ്പെടുകയും യെഹൂദരെയും ഗ്രീക്കുകാരെയും വിശ്വസിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. സീലാസും തിമോത്തിയും മക്കെദോനിയായില്‍നിന്ന് എത്തിച്ചേര്‍ന്ന അവസരത്തില്‍, യേഹ്ശുവായാണ് മ്ശിയാഹ് എന്ന് സാക്ഷ്യം നല്‍കിക്കൊണ്ട്, യെഹൂദര്‍ക്ക് ബോദ്ധ്യംവരുത്താനുള്ള തീവ്രശ്രമത്തിലായിരുന്നു ശൗവുല്‍”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 18; 4-5). ഗ്രീക്കുകാരുടെയിടെയില്‍ പാര്‍ത്തിരുന്ന യെഹൂദരെ ലക്ഷ്യമാക്കിയാണ് മുഖ്യമായും ഗ്രീസിലെ പട്ടണങ്ങളില്‍ സുവിശേഷ പ്രസംഗം ആരംഭിച്ചത്.
ഈ വിവരണം ശ്രദ്ധിക്കുക: “രാത്രിയായപ്പോള്‍ സഹോദരന്മാര്‍ പെട്ടെന്ന് ശൗവുലിനെയും സീലാസിനെയും ബെറോയായിലേക്ക് അയച്ചു. അവര്‍ അവിടെ എത്തി. യെഹൂദരുടെ സിനഗോഗിലേക്ക് പോയി. ഈ സ്ഥലത്തെ യെഹൂദര്‍ തെസ്സലോനിക്കിയിലുള്ളവരെക്കാള്‍ മാന്യന്മാരായിരുന്നു. ഇവര്‍ അതീവതാത്പര്യത്തോടെ വചനം സ്വീകരിച്ചു. അവര്‍ പറഞ്ഞത് സത്യമാണോയെന്ന് അറിയുവാന്‍ വിശുദ്ധഗ്രന്ഥങ്ങള്‍ അനുദിനം പരിശോധിക്കുകയും ചെയ്തിരുന്നു. അവരില്‍ പലരും വിശ്വാസം സ്വീകരിച്ചു; കൂടാതെ ഗ്രീക്കുകാരില്‍ ബഹുമാന്യരായ പല സ്ത്രീകളും പുരുഷന്മാരും”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 17; 10-12). ഹെബ്രായഭാഷയില്‍ അല്ലാതെ മറ്റൊരു ഭാഷയിലും യെഹൂദരുടെ സിനഗോഗില്‍ ആരും പ്രസംഗിക്കില്ല. എന്തെന്നാല്‍, ഹെബ്രായഭാഷയില്‍ എഴുതപ്പെട്ട വിശുദ്ധഗ്രന്ഥങ്ങളെ അപഗ്രഥിച്ചുകൊണ്ടാണ് സിനഗോഗുകളില്‍ പ്രസംഗിക്കുന്നത്. പ്രസംഗിക്കുന്നത് സത്യമാണോ എന്നറിയാന്‍ വിശുദ്ധഗ്രന്ഥങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്ന രീതി യെഹൂദര്‍ക്കുണ്ടായിരുന്നു.
നിഖ്യാസൂനഹദോസിന് ശേഷം ഗ്രീക്ക് വത്ക്കരിക്കപ്പെട്ടതോടെ അപ്പസ്തോലികസഭയുടെ തനിമ നഷ്ടപ്പെടുകയും ഗ്രീക്ക് മിത്തോളജിയില്‍ അധിഷ്ഠിതമായ പരിഷ്ക്കരണത്തിന് വിധേയമാകുകയും ചെയ്തുവെന്നതാണ് യാഥാര്‍ത്ഥ്യം. നവീനഗ്രന്ഥങ്ങളുടെ ഹീബ്രുമൂലങ്ങള്‍ നശിപ്പിച്ചത് ക്രിസ്തീയതയെ വിജാതീയവത്ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു. അപ്പസ്തോലന്മാര്‍ ഒന്നാം നൂറ്റാണ്ടില്‍ എഴുതിയ നവീനഗ്രന്ഥങ്ങള്‍ ക്രോഡീകരിക്കുകയും കാനോനില്‍ ചേര്‍ക്കേണ്ടത് ഏതൊക്കെ ഗ്രന്ഥങ്ങളാണെന്ന് നിശ്ചയിക്കുകയും ചെയ്തത് പരിഷ്ക്കരിക്കപ്പെട്ട പുതിയ സഭയാണ്. അപ്പസ്തോലന്മാര്‍ എഴുതിയ ആശയങ്ങളില്‍ മാറ്റങ്ങള്‍ വരുത്താതെ, പേരുകളെ മാത്രം മാറ്റുകയാണ് അവര്‍ ചെയ്തത്. യേഹ്ശുവായെ മാറ്റുകയെന്നതായിരുന്നു ഈ പേര് മാറ്റലിന്റെ പിന്നിലെ ലക്‌ഷ്യം. ഒരു പേര് മാത്രമായി മാറ്റുമ്പോള്‍ അതിലെ സാംഗത്യം ചോദ്യം ചെയ്യപ്പെടുമെന്ന് അറിയാവുന്ന അവര്‍ സകല പേരുകളും പരിഷ്ക്കരിച്ചു. എന്നാല്‍, പുരാതനഗ്രന്ഥങ്ങളില്‍ കൈകടത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്തെന്നാല്‍, പുരാതനഗ്രന്ഥങ്ങളുടെ യഥാര്‍ത്ഥ കയ്യെഴുത്ത് പ്രതികള്‍ യെഹൂദരുടെ കരങ്ങളില്‍ സുരക്ഷിതമായിരുന്നു.
ബൈബിളില്‍ നടന്ന മറ്റൊരു കൈകടത്തല്‍ വിവര്‍ത്തനത്തിലാണ്. ഗ്രീക്ക് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ബൈബിളില്‍നിന്നാണ് മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനങ്ങള്‍ നടന്നത്. ഇവിടെയും ചില ദുരൂഹതകള്‍ നിലനിക്കുന്നുണ്ട്. എന്തെന്നാല്‍, ഏകദേശം രണ്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ ലാറ്റിന്‍ ഭാഷയിലേക്കുള്ള വിവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇത് പിന്നീട് അറിയപ്പെട്ടത് ‘വെറ്റസ് ലാറ്റിന’ (Old Latin) എന്നാണ്. ലാറ്റിന്‍ ഭാഷയിലേക്കുള്ള വിവര്‍ത്തനം ആരംഭിച്ച കാലത്ത് അപ്പസ്തോലികസഭയുടെമേല്‍ ഗ്രീക്ക് അധിനിവേശം നടന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, ഹീബ്രുമൂലങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുമില്ല! അങ്ങനെയെങ്കില്‍ സ്വാഭാവികമായും ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഹീബ്രുമൂലങ്ങളെ തന്നെയായിരിക്കും ആശ്രയിച്ചിരുന്നത്. ഗ്രീക്ക് ഭാഷയിലേക്കുള്ള വിവര്‍ത്തനവും ലാറ്റിന്‍ ഭാഷയിലേക്കുള്ള വിവര്‍ത്തനവും ഏകദേശം ഒരേ കാലഘട്ടത്തില്‍ ആരംഭിച്ചുവെന്ന് മനസ്സിലാക്കാന്‍ അതിലൂടെ സാധിക്കും.
ഏറ്റവും പ്രശസ്തമായ ലാറ്റിന്‍ വിവര്‍ത്തനം നടന്നത് നാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജെറോമിന്റെ നേതൃത്വത്തിലാണ്. AD 382 മുതല്‍ AD 405 വരെയാണ് വിവര്‍ത്തനം നടന്നത്. ഈ വിവര്‍ത്തനമാണ് പിന്നീട് നൂറ്റാണ്ടുകളോളം പാശ്ചാത്യസഭകളുടെ ഔദ്യോഗിക ബൈബിളായി മാറിയതും, ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള മറ്റ് യൂറോപ്യന്‍ ഭാഷകളിലേക്കുള്ള വിവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമായതും. ലാറ്റിന്‍, ഗ്രീക്ക് എന്നീ ഭാഷകളിലേക്കുള്ള വിവര്‍ത്തനം നടന്ന രണ്ടാം നൂറ്റാണ്ടിലും മൂന്നാം നൂറ്റാണ്ടിലുമായി മറ്റ് ചില ഭാഷകളിലേക്കും വിവര്‍ത്തനം നടന്നിരുന്നു. സിറിയക്, കോപ്റ്റിക് ഭാഷകളിലേക്കുള്ള വിവര്‍ത്തനമാണ് അത്. ഈജിപ്തിലെ ഒരു പ്രാദേശിക ഭാഷയായിരുന്നു ‘കോപ്റ്റിക്’! എന്നാല്‍, ഈ ഭാഷകളിലെ വിവര്‍ത്തനങ്ങളില്‍ യാഹ്‌വെ, യേഹ്ശുവാ എന്നീ പേരുകള്‍ ഉണ്ടായിരുന്നില്ല. സിറിയക് ഭാഷയിലെ വിവര്‍ത്തനത്തില്‍ യേഹ്ശുവായ്ക്ക് പകരം ‘ഈശോ’ സ്ഥാനംപിടിച്ചു. ഇതാണ് ദുരൂഹതകളില്‍ പ്രധാനപ്പെട്ടത്.
സുറിയാനികള്‍ ഇവിടെ ഉന്നയിക്കുന്നത് ചില ശബ്ദങ്ങള്‍ക്ക് നല്‍കാനുള്ള അക്ഷരങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് പേരുകള്‍ കൃത്യമായി രേഖപ്പെടുത്താന്‍ കഴിയാത്തത് എന്ന വരട്ടുവാദമാണ്. അങ്ങനെയെങ്കില്‍, ഏത് ശബ്ദത്തിനും നല്‍കാന്‍ ആവശ്യത്തിലധികം അക്ഷരങ്ങളുള്ള മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ എന്തുകൊണ്ട് തെറ്റ് തിരുത്തിയില്ല എന്ന ചോദ്യം പ്രസക്തമാകും. അക്ഷരദാരിദ്ര്യം മൂലം ഗ്രീക്കുകാരും സുറിയാനികളും വികലമാക്കിയ പേരുകള്‍ മറ്റ് ഭാഷകളിലേക്ക് വികലതയോടെ കടന്നുകൂടിയത് മൂലഗ്രന്ഥമായി ഗ്രീക്ക് വിവര്‍ത്തനത്തെ പരിഗണിച്ചതുകൊണ്ടാണ്. ‘ഗ്രന്ഥം മൂന്ന് പകര്‍ത്തുമ്പോള്‍ മുഹൂര്‍ത്തം മൂത്രമായിടും’ എന്ന ചൊല്ലാണ് ഇവിടെ അന്വര്‍ത്ഥമായത്! നാം മാതൃകയാക്കേണ്ടത് ഭാഷാപരമായ പരിമിതികളാല്‍ ഉച്ചാരണ വൈകല്യം സംഭവിച്ചവരെയല്ല, മറിച്ച് പരിശുദ്ധമായതും മാറ്റപ്പെടാന്‍ പാടില്ലെന്ന് ദൈവം കല്പിച്ചിട്ടുള്ളതുമായ പേരുകള്‍ അതിന്റെ പൂര്‍ണ്ണമായ ഉച്ചാരണം നിലനിര്‍ത്തുന്ന മൂലസ്രോതസ്സുകളെയാണ്. അതുകൊണ്ടാണ് വിവര്‍ത്തനത്തിനായി മൂലസ്രോതസ്സ് തന്നെ മനോവ അവലംബമാക്കിയത്.
‘യാഹ്‌വെ’ എന്ന തന്റെ പേര് വെളിപ്പെടുത്തിയപ്പോള്‍ ഒരു കല്പനകൂടി ദൈവം നല്‍കിയിരുന്നു. ഇതാണ് ആ കല്പന: “അവന്‍ വീണ്ടും അരുളിച്ചെയ്തു: യിസ്രായേല്‍ മക്കളോട് നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ പേര്. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും - സര്‍വ്വ തലമുറകളിലൂടെയും - ഈ പേരില്‍ ഞാന്‍ അനുസ്മരിക്കപ്പെടണം”(പുറപ്പാട്: 3; 15). സര്‍വ്വ തലമുറകളിലൂടെയും ഈ പേരില്‍ താന്‍ അനുസ്മരിക്കപ്പെടണം എന്നതായിരുന്നു ദൈവത്തിന്റെ കല്പന! പത്ത് കല്പനകള്‍ നല്‍കിയപ്പോള്‍ അതില്‍ രണ്ടാമതായി നല്‍കിയ കല്പനകൂടി ഈ കല്പനയോടൊപ്പം ചേര്‍ത്ത് വായിക്കണം. ഇതാണ് രണ്ടാമത്തെ കല്പന: “നിന്റെ ദൈവമായ യാഹ്‌വെയുടെ പേര് വൃഥാ ഉപയോഗിക്കരുത്. തന്റെ പേര് വൃഥാ ഉപയോഗിക്കുന്നവനെ യാഹ്‌വെ ശിക്‌ഷിക്കാതെ വിടുകയില്ല”(പുറപ്പാട്: 20; 7).
വൃഥാ ഉപയോഗിക്കരുത് എന്ന് പറഞ്ഞാല്‍, ദുരുപയോഗിക്കരുത് എന്നുതന്നെയാണ് നാം മനസ്സിലാക്കേണ്ടത്. ദൈവം പ്രഖ്യാപിച്ച പേരില്‍ എന്ത് മാറ്റം വരുത്തിയാലും അത് ആ പേരിന്റെ ദുരുപയോഗമാണ്. അതായത്, തന്റെ പരിശുദ്ധമായ പേരിന്റെ കാര്യത്തില്‍ രണ്ട് കല്പനകള്‍ ദൈവം നല്‍കിയിട്ടുണ്ട്. സകല തലമുറകളും തന്നെ യാഹ്‌വെ എന്ന പേരില്‍ അനുസ്മരിക്കണം എന്നതാണ് ഒന്നാമത്തെ കല്പനയെങ്കില്‍, ഈ പേര് അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ ദുരുപയോഗിക്കുകയോ ചെയ്യരുത് എന്നതാണ് രണ്ടാമത്തെ കല്പന! അങ്ങനെയെങ്കില്‍ ഈ പേര് പരിഷ്ക്കരിക്കാനോ മാറ്റാനോ ആര്‍ക്കെങ്കിലും അവകാശമുണ്ടോ? ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ, അക്ഷന്തവ്യമായ അപരാധമാണ് ബൈബിള്‍ വിവര്‍ത്തകര്‍ ചെയ്തിട്ടുള്ളത്. ഗ്രീക്ക് വിവര്‍ത്തനം മുതല്‍ ഇന്നോളം പുറത്തിറങ്ങിയിട്ടുള്ള എല്ലാ ബൈബിള്‍ വിവര്‍ത്തനങ്ങളിലും ഈ പാപം ദര്‍ശിക്കാന്‍ കഴിയും. ബൈബിള്‍ പരിഭാഷകരുടെ ഭാഗത്തുനിന്ന് വന്നിട്ടുള്ള ഗുരുതരമായ ഈ പിഴവിന് പരിഹാരമാണ് മനോവ ബൈബിള്‍!
ബൈബിള്‍ വിവര്‍ത്തനങ്ങളില്‍ നടന്നത് യഥാര്‍ത്ഥത്തില്‍ പേര് മാറ്റുക മാത്രമായിരുന്നില്ല. യേഹ്ശുവാ എന്ന പേരിനെ ഗ്രീക്ക് ഭാഷയിലേക്കും സിറിയക് ഭാഷയിലേക്കും ലാറ്റിന്‍ ഭാഷയിലേക്കും മറ്റ് അനേകം ഭാഷകളിലേക്കും പരിഭാഷപ്പെടുത്തുകയായിരുന്നില്ല ചെയ്തത്. പരിഭാഷയാണെങ്കില്‍ എല്ലാ ഭാഷകളിലും ഒരേ അര്‍ത്ഥമുള്ള പേരുകള്‍ സ്വീകരിക്കുമായിരുന്നു. പേരുകള്‍ പരിഭാഷപ്പെടുത്താന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കുമ്പോള്‍ തന്നെ, ഒരു ചോദ്യം ഉയര്‍ത്തുകയാണ്! എന്തെന്നാല്‍, യാഹ്‌വെ രക്ഷിക്കുന്നു അഥവാ, ഞാന്‍ ആകുന്നു രക്ഷകന്‍ എന്ന അര്‍ത്ഥമുള്ള പേര്, യേഹ്ശുവാ എന്ന പേരിന്റെ പരിഭാഷയാണെന്ന് പറയപ്പെടുന്ന പേരുകളിലുണ്ടോ? യീസുസ്, ഈശോ, ജീസസ്, ജേസുസ്, യേസുസ്, യേശു തുടങ്ങിയ ഏതെങ്കിലും പേരില്‍ യാഹ്‌വെ എന്ന പേരുണ്ടോ? എന്തെന്നാല്‍, തന്റെ പേരില്‍ യാഹ്‌വെ എന്ന പേരുണ്ടെന്ന് യേഹ്ശുവാ പ്രഖ്യാപിച്ചിട്ടുണ്ട്. അവന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “ഞാന്‍ അവരോടുകൂടെയായിരുന്നപ്പോള്‍, നീ എനിക്ക് നല്‍കിയ നിന്റെ പേരില്‍ ഞാന്‍ അവരെ സംരക്ഷിച്ചു”(യോഹന്നാന്‍: 17; 12).
‘യാഹ്‌വെ’ എന്ന പേരിന്റെ പൂര്‍ണ്ണതയാണ് യേഹ്ശുവാ! തന്റെ ദൗത്യത്തെയും താന്‍ ആയിരിക്കുന്ന അവസ്ഥയെയും അടയാളപ്പെടുത്തുന്നതാണ് ദൈവത്തിന്റെ പേര്. ‘യാഹ്‌വെ’ എന്ന പേരിന് ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും എന്നൊരു അര്‍ത്ഥംകൂടിയുണ്ട്. ഈ വചനം ശ്രദ്ധിക്കുക: “ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വ്വസൃഷ്ടികളുടെയും അധിപനും ആയ ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആല്‍ഫയും ഒമേഗയും ആകുന്നു”(വെളിപാട്: 1; 8). ദൈവം ഈ ഭൂമിയിലേക്ക് രക്ഷകനായി വന്നപ്പോള്‍, തന്റെ ദൗത്യത്തെ അന്വര്‍ത്ഥമാക്കുന്ന പേര് സ്വീകരിച്ചു. ‘യേഹ്ശുവാ’ എന്ന പേരിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം ‘ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും ആയ ഞാന്‍ രക്ഷകനാകുന്നു’ എന്നാണ്!
‘യാഹ്‌വെ’ എന്ന പേരിലാണ് താന്‍ വന്നിരിക്കുന്നത് എന്ന് യേഹ്ശുവാ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ വചനം നോക്കുക: “ഞാന്‍ എന്റെ പിതാവിന്റെ പേരില്‍ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ സ്വീകരിക്കുന്നില്ല. എന്നാല്‍, മറ്റൊരുവന്‍ സ്വന്തം പേരില്‍ വന്നാല്‍ നിങ്ങള്‍ അവനെ സ്വീകരിക്കും”(യോഹന്നാന്‍: 5; 43). മനുഷ്യപുത്രനായി വന്നപ്പോഴും യേഹ്ശുവാ ധരിച്ചത് സ്വര്‍ഗ്ഗത്തില്‍ താന്‍ ധരിച്ചിരുന്ന പേരുതന്നെ ആണെന്നാണ് ഇവിടെ നാം മനസ്സിലാക്കേണ്ടത്. അതുകൊണ്ടുതന്നെ ഈ പേര് മാറ്റാന്‍ സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കുപോലും അധികാരമില്ല!
യേഹ്ശുവാ എന്ന പേരിന്റെ പരിഭാഷകളാണ് മറ്റ് പേരുകളെല്ലാം എന്ന് വാദിക്കുന്നവരോട് ഒരു ചോദ്യംകൂടി ഉണ്ട്. അതായത്, വിജാതീയരുടെ ദൈവങ്ങളുടെ പേരുകള്‍ എന്തുകൊണ്ടാണ് ആരും പരിഭാഷപ്പെടുത്താത്തത്? ഇസ്ലാംമതക്കാരുടെയും മറ്റ് വിജാതീയ മതക്കാരുടെയും ദൈവങ്ങളുടെ പേരുകള്‍ ഏത് രാജ്യത്തും ഏത് ഭാഷയിലും മാറ്റമില്ലാതെ നിലനിര്‍ത്തുകയും, എന്നാല്‍ രക്ഷയ്ക്കായി നല്‍കപ്പെട്ട ഏക പേരായ യേഹ്ശുവാ എന്ന പേര് മാറ്റുകയും ചെയ്തതിലെ സാംഗത്യം എന്താണ്? വിജാതീയ ദൈവങ്ങളുടെ പേരുകളുടെ കാര്യത്തില്‍ ഭാഷയുടെ പരിമിതികള്‍ ഗ്രീക്കിലും സുറിയാനിയിലും മറ്റ് ഭാഷകളിലും ഇല്ലേ? യേഹ്ശുവായുടെ മനുഷ്യാവതാരത്തിന് മുന്‍പ് ജീവിച്ച ഗ്രീക്ക് തത്വചിന്തകരുടെയും രാജാക്കന്മാരുടെയും പേരുകള്‍ എല്ലാ ഭാഷക്കാരും മാറ്റമില്ലാതെ ഉച്ചരിക്കുന്നുണ്ട്. ആ പേരുകളുടെ കാര്യത്തില്‍ വൗവ്വലുകളും ചില്ലക്ഷരങ്ങളും ഒരു തടസ്സമാകാതിരിക്കുകയും, ബൈബിളിലെ പേരുകള്‍ക്ക് മാത്രം തടസ്സവാദം ഉയര്‍ത്തുകയും ചെയ്യുന്നതിനെയാണ് ‘പൈശാചിക അജണ്ട’ എന്ന് പറയുന്നത്! യേഹ്ശുവായെ നീക്കംചെയ്യുകയും, അതുവഴി രക്ഷ തടയുന്നതിനുമാണ് ബൈബിളിലെ മറ്റ് പേരുകള്‍ക്കൂടി വികൃതമാക്കിയത്!
വിവര്‍ത്തനത്തിന്റെ ചരിത്രത്തിലേക്ക് തന്നെ വരാം. അഞ്ചാം നൂറ്റാണ്ടില്‍ സിറിയക് ഭാഷയിലേക്ക് നടന്ന വിവര്‍ത്തനം അറിയപ്പെട്ടിരുന്നത് ‘പെശീത്ത’ എന്നാണ്. ഹീബ്രുവിനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഭാഷയായതുകൊണ്ട് ഈ വിവര്‍ത്തനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. എന്നാല്‍, ഗ്രീക്ക് അധിനിവേശവും നിഖ്യാസൂനഹദോസും ഈ ഭാഷകളിലുള്ള വിവര്‍ത്തനങ്ങളെയും ബാധിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. മാത്രവുമല്ല, നാം മനസ്സിലാക്കിയതുപോലെ യാഹ്‌വെ, യേഹ്ശുവാ എന്നീ പേരുകള്‍ സിറിയക് ഭാഷയിലേക്കുള്ള വിവര്‍ത്തനത്തിലും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ‘യാഹ്‌വെ’ എന്ന പേരിന് പകരം ‘മാര്‍യാ’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ‘മാര്‍’ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ‘നാഥന്‍’ എന്നാണ്. ഇതാണ് പിന്നീട് കര്‍ത്താവായി രൂപാന്തരപ്പെട്ടത്. യേഹ്ശുവായ്ക്ക് പകരം ഈശോയെയാണ് സുറിയാനികള്‍ സ്വീകരിച്ചതെന്ന് നാം മുന്‍പ് കണ്ടു. അതായത്, ‘പെശീത്ത’ എന്ന വിവര്‍ത്തനത്തിലും വിജാതീയ സ്വാധീനം ശക്തമായി ദര്‍ശിക്കാന്‍ കഴിയും.
വിജാതീയ വത്ക്കരിക്കപ്പെട്ട വിവര്‍ത്തനങ്ങളെ ആശ്രയിച്ചതുകൊണ്ട് നിലവിലുള്ള മലയാളം ബൈബിളുകളില്‍ വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ആശയങ്ങള്‍ കടന്നുകൂടി എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. വിഗ്രഹം ഒന്നുമല്ല എന്ന യഥാര്‍ത്ഥ പരിഭാഷയ്ക്ക് പകരം വിഗ്രഹം എന്നൊന്നില്ല എന്ന് പരിഭാഷപ്പെടുത്തിയതിലൂടെ വലിയ ദുരന്തമാണ് ക്രൈസ്തവരുടെയിടയില്‍ സംഭവിച്ചിട്ടുള്ളത്. ഈ പരിഭാഷയിലൂടെ വിഗ്രഹാര്‍പ്പിത ഭക്ഷണം കഴിക്കാനുള്ള പ്രോത്സാഹനം വിശ്വാസികള്‍ക്ക് ലഭിച്ചു. വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചവ ഭക്ഷിക്കരുത് എന്ന നിയമം ചൂണ്ടിക്കാണിക്കുമ്പോള്‍, വിഗ്രഹം ഇല്ലെന്ന് ബൈബിളില്‍ പറഞ്ഞിട്ടുണ്ട് എന്ന മറുവാദം ഇവര്‍ ഉയര്‍ത്തുന്നു. വിവര്‍ത്തനത്തിലെ ഇത്തരം ഗുരുതരമായ പിഴവുകള്‍ വലിയ ദുരന്തമാണ് വരുത്തിവച്ചിട്ടുള്ളത്. പിഴവ് വരുത്തിയത് മനഃപൂര്‍വ്വമോ അല്ലാതെയോ എന്നത് ദുരന്തത്തെ ഇല്ലാതാക്കുന്നില്ല. അജ്ഞതമൂലം സംഭവിക്കുന്ന പിഴവുകളും വിശ്വാസികള്‍ക്കിടയില്‍ സൃഷ്ടിക്കുന്നത് അപകടം തന്നെയാണ്! പിഴവുകള്‍ തിരുത്തപ്പെടാത്ത കാലത്തോളം മരണകരമായ ഈ അവസ്ഥ തുടര്‍ന്നുകൊണ്ടിരിക്കും. എന്നാല്‍, നിലവിലുള്ള പരിഭാഷകളിലെ പിഴവുകള്‍ മനോവ ബൈബിളില്‍ ദര്‍ശിക്കാന്‍ കഴിയില്ല!
തെറ്റായ പരിഭാഷകളെ ആധാരമാക്കി പഠിപ്പിക്കുന്ന ഇന്നത്തെ ദൈവശാസ്ത്രപണ്ഡിതര്‍ നടത്തുന്നത് മനഃപൂര്‍വ്വമല്ലാത്ത നരഹത്യയാണ്! അവര്‍ ചെയ്യുന്ന തെറ്റ് അവര്‍ക്ക് ബോദ്ധ്യമില്ലാത്തതുകൊണ്ടാണ് മനഃപൂര്‍വ്വമല്ലാത്ത നരഹത്യ എന്ന് പറഞ്ഞത്. ഇവിടെ ഒരുകാര്യം ശ്രദ്ധിക്കണം. എന്തെന്നാല്‍, കൊല്ലുന്നവന്‍ മനഃപൂര്‍വ്വമല്ല അത് ചെയ്യുന്നതെങ്കിലും കൊല്ലപ്പെടുന്നവന് നഷ്ടപ്പെടുന്നത് അവന്റെ ജീവനാണ്! അതുകൊണ്ടുതന്നെ ഇതിനെയൊന്നും നിസ്സാരമായി കാണാന്‍ കഴിയില്ല. ചെറിയ പിഴവുകളെ നിസ്സാരമായി അവഗണിക്കുമ്പോള്‍, അത് വലിയ പിഴവുകളിലേക്കുള്ള വഴിതുറക്കലാകും. ഇന്ന് കാണുന്ന എല്ലാ ക്രിസ്തീയവിരുദ്ധ ആചാരങ്ങളും ഭക്താഭാസങ്ങളും ചെറിയ പിഴവുകള്‍ അവഗണിക്കപ്പെട്ടതിലൂടെ കടന്നുവന്നതാണ്.
മലയാളഭാഷയിലെ ചില പ്രയോഗങ്ങളെ, അവയുടെ പശ്ചാത്തലം വ്യക്തതയോടെ മനസ്സിലാക്കാതെ ബൈബിള്‍ പരിഭാഷയ്ക്കായി സ്വീകരിച്ചതിലൂടെയും അപകടം സംഭവിച്ചിട്ടുണ്ട്. കെട്ടുകഥകളിലെ കഥാപാത്രങ്ങളെ ആസ്പദമാക്കിയാണ് മലയാളത്തിലെ പല പ്രയോഗങ്ങളും രൂപപ്പെട്ടിട്ടുള്ളത്. ബാലികേറാമല, ജാംബവാന്റെ കാലം, ധൃതരാഷ്ട്രാലിംഗനം, ലക്ഷ്മണരേഖ, ഉര്‍വ്വശീശാപം തുടങ്ങിയ അനേകം ഉദാഹരണങ്ങള്‍ ഇതിനുണ്ട്. ഇത്തരം പ്രയോഗങ്ങള്‍ ആവര്‍ത്തിക്കുന്നതിലൂടെ മിത്തുകള്‍ക്ക് സത്വം (യഥാര്‍ത്ഥ അസ്തിത്വം) കല്പിച്ചുനല്‍കാന്‍ കാരണമായി. വ്യാജ കഥാപാത്രങ്ങള്‍ക്ക് ചരിത്രപുരുഷന്മാരുടെ പരിവേഷം ലഭിച്ചതും ഇത്തരം പ്രയോഗങ്ങളുടെ ആവര്‍ത്തനം വഴിയാണ്! വിജാതീയരുടെ ദൈവസങ്കല്പങ്ങളുമായും വിഗ്രഹാലയങ്ങളുമായും ബന്ധപ്പെട്ട പദങ്ങള്‍ നിലവിലുള്ള ബൈബിള്‍ പരിഭാഷകളില്‍ കടന്നുകൂടിയിട്ടുണ്ട്. ഐശ്വര്യം, ദേവാലയം, ശ്രീകോവില്‍ തുടങ്ങിയ പദങ്ങള്‍ അവയില്‍ ചിലത് മാത്രമാണ്; ശിവനുമായി ബന്ധപ്പെട്ട വാക്കുകളാണ് ഇവ മൂന്നും. ദൈവത്തിന്റെ പരിശുദ്ധമായ പേര് നീക്കംചെയ്ത വലിയ ദുരന്തത്തോടൊപ്പം, പദങ്ങള്‍ തിരഞ്ഞെടുത്തതില്‍ വന്ന വീഴ്ചയും വിപരീതാര്‍ത്ഥം നല്‍കുന്ന പരിഭാഷകളും ബൈബിളിനെ മലീമസമാക്കിയിരിക്കുന്നു.
ഈ ദുഃസ്ഥിതി പരിഹരിക്കപ്പെടുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയൊരു പരിഭാഷയെക്കുറിച്ച് ചിന്തിച്ചത്. ഇതിനായി പത്ത് വര്‍ഷത്തോളം നീണ്ട ഗഹനമായ പഠനങ്ങളും ഗവേഷണങ്ങളും മനോവ നടത്തി. 2009 മുതല്‍ ‘ഓണ്‍ലൈന്‍’ സുവിശേഷപ്രചാരണ രംഗത്ത് സജീവമായുള്ള മനോവ, ബൈബിള്‍ പരിഭാഷ എന്ന ദൗത്യത്തിലേക്ക് കടക്കുന്നത് 2014 - ലാണ്. വിവിധ ഭാഷകളിലെ വിവര്‍ത്തനങ്ങള്‍ മൂലഭാഷയായ ഹീബ്രുവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പഠനമായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്. മലയാളത്തില്‍ ലഭ്യമായ എല്ലാ വിവര്‍ത്തനങ്ങളും സൂക്ഷ്മതയോടെ പരിശോധിച്ചതിനോടൊപ്പം ഗ്രീക്ക്, ലാറ്റിന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലുള്ള വിവര്‍ത്തനങ്ങളും താരതമ്യപഠനത്തിന് തിരഞ്ഞെടുത്തു. ഗ്രീക്ക് വിവര്‍ത്തനങ്ങള്‍ പരിശോധിച്ചുവെങ്കിലും അതില്‍നിന്ന് ഒന്നുംതന്നെ പുതിയ വിവര്‍ത്തനത്തിനായി മനോവ സ്വീകരിച്ചില്ല. മൂലഭാഷയോട് ഏറ്റവും നീതിപുലര്‍ത്തുന്ന വിവര്‍ത്തനങ്ങളായി കണ്ടെത്താന്‍ കഴിഞ്ഞത് ജര്‍മ്മന്‍, ലാറ്റിന്‍ വിവര്‍ത്തനങ്ങളെയാണ്. അതിനാല്‍ത്തന്നെ, ഹീബ്രുഭാഷ കഴിഞ്ഞാല്‍ ഈ ബൈബിളിന്റെ വിവര്‍ത്തനത്തിനായി ജര്‍മ്മന്‍, ലാറ്റിന്‍ ഭാഷകളിലുള്ള വിവര്‍ത്തനങ്ങളെയാണ് ഏറ്റവുമധികം ആശ്രയിച്ചത്.
ബൈബിളിന്റെ മലയാളപരിഭാഷകളില്‍നിന്ന് പഠനത്തിനായി പി.ഓ.സി. ബൈബിള്‍ കൂടാതെ സത്യവേദപുസ്തകം, ഓശാനബൈബിള്‍ എന്നിവയെയും പരിഗണിച്ചിട്ടുണ്ട്. 73 പുസ്തകങ്ങള്‍ അടങ്ങുന്ന പി.ഓ.സി. ബൈബിളിന്റെ ഘടനയാണ് പുതിയ വിവര്‍ത്തനത്തിനായി നമ്മള്‍ തിരഞ്ഞെടുത്തത്. നിലവിലുള്ള പി.ഓ.സി. ബൈബിളിലെ ഓരോ വാക്യവും സൂക്ഷ്മമായി പരിശോധിച്ച്, ഹീബ്രുഭാഷയിലെ പദങ്ങളോട് പൊരുത്തപ്പെടാത്തവ നീക്കംചെയ്തു. അവയ്ക്ക് പകരമായി ജര്‍മ്മന്‍, ലാറ്റിന്‍, ഇംഗ്ലീഷ് വിവര്‍ത്തനങ്ങളില്‍നിന്ന് ഏറ്റവും അനുയോജ്യമായ പദങ്ങള്‍ സ്വീകരിച്ചപ്പോള്‍, മൂലഗ്രന്ഥങ്ങളോട് നീതിപുലര്‍ത്തുന്ന ബൈബിള്‍ തയ്യാറാക്കാന്‍ മനോവയ്ക്ക് സാധിച്ചു. ഗ്രീക്ക് പദങ്ങളെ മനഃപൂര്‍വ്വം ഒഴിവാക്കിയാണ് വിവര്‍ത്തനം പൂര്‍ത്തിയാക്കിയത്; എന്തെന്നാല്‍, ഗ്രീക്ക് പരിഭാഷയെ അമിതമായി ആശ്രയിച്ചു എന്നതാണ് നിലവിലുള്ള മലയാളപരിഭാഷകളുടെ പ്രധാന പോരായ്മ.
ബൈബിള്‍ വിവര്‍ത്തനത്തിനായുള്ള പഠനങ്ങളും ഗവേഷണങ്ങളും 2014 -ല്‍ ആരംഭിച്ചുവെങ്കിലും, വിവര്‍ത്തന പ്രക്രിയ നേരിട്ട് തുടങ്ങിയത് 2018 നവംബറിലാണ്. 79 മാസങ്ങള്‍ നീണ്ട ദൈവികമായ വഴിനടത്തലിലൂടെ, അതായത്, 6 വര്‍ഷവും 7 മാസവും കൊണ്ട് ഈ വിവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഈ രചനയുടെ ഒരു ഘട്ടത്തിലും മറ്റാരുടെയും ഉപദേശങ്ങള്‍ സ്വീകരിക്കുകയോ ആരുടെയെങ്കിലും ഇടപെടലുകള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ല. ദൈവാത്മാവിന്റെ വഴിനടത്തലിനെ മാത്രമാണ് ഈ പരിഭാഷയ്ക്കായി ആശ്രയിച്ചിട്ടുള്ളത്. നിലവിലുള്ള പരിഭാഷകളിലെ തെറ്റുകള്‍ ഓരോന്നായി ബോദ്ധ്യപ്പെടുത്തിത്തന്നതും, ശരിയായ പദങ്ങള്‍ പഠിപ്പിച്ചതും, തിരുത്തലുകള്‍ക്ക് ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കിയതും ദൈവാത്മാവ് തന്നെയാണ്! സഹായികളോ ഉപദേശകരോ ഇല്ലാതെ ഒരാള്‍ തനിച്ച് വിവര്‍ത്തനം ചെയ്ത ആദ്യത്തെ ബൈബിള്‍ ഒരുപക്ഷെ ഇതായിരിക്കും. അതുപോലെതന്നെ ഗ്രീക്ക് സ്വാധീനമില്ലാത്ത ഏക മലയാളപരിഭാഷയും ഇതാണെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും.
മനുഷ്യരായ ആര്‍ക്കുമല്ല, എല്ലാ മഹത്വവും ഏകസത്യദൈവത്തിന് മാത്രമാണ്! പിതാവെന്നും പുത്രനെന്നും പരിശുദ്ധാത്മാവെന്നും വിശേഷണമുള്ള ഏകസത്യദൈവമായ യേഹ്ശുവാ മ്ശിയാഹിന്റെ മഹത്വത്തിനായി ഈ ബൈബിള്‍ പരിഭാഷ മനോവ സമര്‍പ്പിക്കുന്നു! സത്യം അറിയാനും സത്യത്തില്‍ ചരിക്കാനും ആഗ്രഹിക്കുന്ന ഏവര്‍ക്കും ഈ ബൈബിള്‍ ഒരു യുഗാന്തസമ്മാനമാണ്! സത്യം ഏവരെയും സ്വതന്ത്രരാക്കട്ടെ!
യേഹ്ശുവാ മ്ശിയാഹിന്റെ ജനനത്തിന് ഏകദേശം ആയിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യപുസ്തകളുടെ രചന ആരംഭിച്ചത്. ഏകദേശം ഒന്നര സഹസ്രാബ്ദത്തിനിടയില്‍ എഴുതപ്പെട്ട 46 പുസ്തകങ്ങള്‍ പുരാതന ഗ്രന്ഥങ്ങളുടെ ഭാഗമായുണ്ട്. ഇതിനുപുറമേ, മ്ശിയാഹിന് ശേഷം എഴുതപ്പെട്ട 27 നവീന ഗ്രന്ഥങ്ങള്‍ കൂടി ചേര്‍ന്നതോടെയാണ് ബൈബിള്‍ എന്ന വിശുദ്ധ ഗ്രന്ഥം പൂര്‍ണ്ണമായത്. മനോവ ബൈബിളിന്റെ ഭാഗമായി പരിഗണിച്ചിട്ടുള്ളത് 73 പുസ്തകങ്ങളാണ്. ഇവയില്‍ 65 പുസ്തകങ്ങളെ പ്രാമാണികമായും 7 പുസ്തകങ്ങളെ അപ്രാമാണികമായും കണക്കാക്കുന്നു. ഓരോ പുസ്തകങ്ങളുടെയും ആമുഖത്തില്‍ ആ പുസ്തകത്തിന്റെ ആധികാരികത വ്യക്തമാക്കിയിട്ടുണ്ട്.
അപ്പസ്തോലികസഭ സുവിശേഷ ശുശ്രൂഷ ആരംഭിച്ചത് A.D. 33 -ലെ പന്തക്കുസ്താ തിരുനാളിലാണ്. 2025 -ലെ പന്തക്കുസ്താദിനത്തില്‍ ആ ദൗത്യത്തിന് 1992 വര്‍ഷം പൂര്‍ത്തിയായി. ഈ വാര്‍ഷികദിനത്തിലാണ് സകല ജനത്തിനുമുള്ള സമ്മാനമായി മനോവ ബൈബിള്‍ സമര്‍പ്പിക്കപ്പെട്ടത്! ഈ പരിഭാഷയ്ക്കായി മൂലഗ്രന്ഥമായ ഹീബ്രു കൂടാതെ, ലാറ്റിന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, മലയാളം എന്നീ വിവര്‍ത്തനങ്ങളെയാണ് പ്രധാനമായും അവലംബമാക്കിയത്. ഗ്രീക്ക് വിവര്‍ത്തനങ്ങള്‍ താരതമ്യ പഠനത്തിന് വിധേയമാക്കിയെങ്കിലും, അവയിലെ പദപ്രയോഗങ്ങള്‍ ഈ പരിഭാഷയ്ക്കായി സ്വീകരിച്ചിട്ടില്ല.
ഈ ബൈബിള്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുമ്പോള്‍ യേഹ്ശുവായെ സംബന്ധിക്കുന്ന സുപ്രധാനമായ ഈ പ്രവചനംകൂടി ചേര്‍ക്കുന്നു: “എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും. ദാവീദിന്റെ രാജപീഠത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മ്മത്തിലും എന്നേക്കും അത് സ്ഥാപിച്ച് പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ യാഹ്‌വെയുടെ തീക്ഷ്ണത ഇത് നിറവേറ്റും”(യേശൈയാഹ്: 9; 6, 7).
മനോവ ബൈബിള്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഓണ്‍ലൈനായും ഇത് ലഭിക്കും. താഴെ നല്‍കിയിരിക്കുന്ന ലിങ്കുകളിലൂടെ നിങ്ങള്‍ക്ക് മനോവ ബൈബിള്‍ ആക്സസ് ചെയ്യാം.
മനോവ ബൈബിള്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍ (ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക്)
മനോവ ബൈബിള്‍ ആപ്പിള്‍ ആപ്സ്റ്റോര്‍ (ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക്)
NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ട് 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്ന് തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍- YouTube

